വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/10-01-2008
രണ്ടുകാലും ശരീരത്തിൽ തൂവലും ഉള്ള അണ്ഡജങ്ങളാണ് [മുട്ട) പക്ഷികൾ. പക്ഷങ്ങൾ അഥവാ ചിറകുകൾ ഉള്ളതിനാലാണ് ഇവയെ പക്ഷികൾ എന്നു വിളിക്കുന്നത്. മുൻകാലുകളാണ്(കൈകൾ) ചിറകുകളായി പരിണമിച്ചിട്ടുള്ളത്. ഈ ചിറകുകൾ പക്ഷികളെ പറക്കാൻ സഹായിക്കുന്നു. എന്നാൽ പറക്കാൻ കഴിവില്ലാത്ത പക്ഷികളുണ്ട്. ഉദാഹരണം ഒട്ടകപ്പക്ഷി, കിവി തുടങ്ങിയവ. ചില പക്ഷികൾക്ക് ചിറകുകൾ ഉപയോഗിച്ച് നീന്താൻ സാധിക്കുന്നു ഉദാ: പെൻഗ്വിൻ
മണ്ണാത്തിപുള്ള് എന്ന പക്ഷിയാണ് ചിത്രത്തിൽ
ഛായാഗ്രഹണം: ചള്ളിയാൻ