വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/09-08-2008
പക്ഷികളിൽ ഏറ്റവും ബുദ്ധിശക്തിയുള്ള വർഗ്ഗമാണ് കാക്കകൾ. ലോകത്തിൽ നിരവധി തരം കാക്കകൾ ഉണ്ടെങ്കിലും കേരളത്തിൽ രണ്ടു തരമേ ഉള്ളൂ. ബലിക്കാക്കയും പേനക്കാക്കയും. പേനക്കാക്ക വലിപ്പം കുറഞ്ഞതും ധാരാളമായി കാണപ്പെടുന്നതമാണ്. പേനക്കാക്കയുടെ കഴുത്തും മാറിടവും ചാരനിറത്തിൽ കാണപ്പെടുന്നു. ബലിക്കാക്കയുടെ ദേഹമാസകലം കറുപ്പു നിറമാണ്. മനുഷ്യനെ ആശ്രയിച്ച് ജീവിക്കാൻ താല്പര്യമുള്ള ഒരു പക്ഷിയാണ് കാക്ക. ചുള്ളിക്കമ്പുകളും പ്ലാസ്റ്റിക്ക് നാരുകളും കൊണ്ട് നിര്മ്മിച്ച കൂട്ടിൽ അടയിരിക്കുന്ന കാക്കയാണ് ചിത്രത്തിൽ