പ്രസിദ്ധനായ ഒരു കഥകളിനടനാണ് കലാമണ്ഡലം ഗോപി. കഥകളിയിലെ കല്ലുവഴി ചിട്ടയെ ജനപ്രിയമാക്കുന്നതിൽ ഇദ്ദേഹം പ്രധാനപങ്കുവഹിച്ചു. കഥകളിയിലെ ഏതാണ്ട്‌ എല്ലാ വേഷങ്ങളിലും ഗോപി തിളങ്ങിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ പച്ച വേഷങ്ങളാണ്‌ കൂടുതൽ ആസ്വാദകപ്രശംസ നേടിയത്‌. കലാമണ്ഡലം ഗോപിയുടെ നളനും കോട്ടയ്‌ക്കൽ ശിവരാമന്റെ ദമയന്തിയും ഏറെ പ്രസിദ്ധമാണ്‌.


ഛായാഗ്രഹണം: ഷാജി മുള്ളൂക്കാരൻ തിരുത്തുക