വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/08-04-2015
കേരളത്തിൽ അപൂർവ്വമായി മാത്രം കണ്ടുവരുന്ന ചിത്രശലഭമാണ് ജോക്കർ ചിത്രശലഭം. വരണ്ട പ്രദേശങ്ങളിലാണ് പൊതുവെ ഇവയെക്കാണാറ്. Byblia ilithyia എന്നാണ് ഇതിന്റെ ശാസ്ത്രനാമം. തിളങ്ങുന്ന കുങ്കുമ നിറമാർന്ന ചിറകുകളിൽ കറുത്ത വരകളും കുറികളും ഉണ്ട്. ഇവയുടെ ലാർവകൾ ഭക്ഷണസസ്യമായി ഉപയോഗിക്കുന്നത് വള്ളിച്ചൊറിയണമാണ്. ബാംഗളൂരിൽ നിന്നും പകർത്തിയ ജോക്കർ ചിത്രശലഭത്തിന്റെതാണ് ചിത്രം.
ഛായാഗ്രഹണം: അജിത് ഉണ്ണികൃഷ്ണൻ