വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/08-03-2008
വയലേലകളിലും മറ്റും കണ്ടു വരുന്ന മണൽക്കോഴി വർഗ്ഗത്തിൽ പെട്ട പക്ഷിയാണ് ചെങ്കണ്ണി തിത്തരി (ചോരക്കണ്ണി തിത്തരി).ഇംഗ്ലീഷ്; Red-wattled Lapwing. ശാസ്ത്രീയ നാമം വനേല്ലുസ് ഇൻഡികസ്(Vanellus indicus). ഏകദേശം 13 ഇഞ്ചോളം (35 സെ.മീ.) വലുപ്പം ഉള്ള ഈ പക്ഷികൾ കേരളത്തിലെ സ്ഥിരതാമസക്കാരനാണെങ്കിലും ഈ വർഗ്ഗത്തിലെ മറ്റു ചില പക്ഷികൾ ദേശാടനക്കാരാണ്. ടിറ്റിട്ടൂയി (Did-ye-do-it) എന്ന് ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന ഈ പക്ഷികൾ ജലാശയത്തിനടുത്തും വയലുകളിലുമാണ് ഇര തേടുന്നത്. ആൾക്കാട്ടി എന്നും പേരുണ്ട്. ലാപ്‍വിങ്ങ് അഥവാ തിത്തരികൾ എന്നറിയപ്പടുന്ന വിഭാഗത്തിൽ കേരളത്തിൽ കാണപ്പെടുന്ന മറ്റൊരു പക്ഷി മഞ്ഞക്കണ്ണി തിത്തരി യാണ് (Yellow Tailed Lapwing).
ചെങ്കണ്ണി തിത്തിരി പക്ഷിയാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: ചള്ളിയാൻ