പുൽച്ചാടി
പുൽച്ചാടി

ശക്തി കൂടിയ വലിയ പിൻകാലുകൾ ഉള്ള ഷഡ്പദമാണ് പുൽച്ചാടി. ഇളം പുല്ലും, ഇലകളുമാണ് ഇവയുടെ പ്രിയ ആഹാരം. പുല്ലുകളിൽ കാണപ്പെടുന്ന ഇവ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് ചാടി സഞ്ചരിക്കുന്നതിനാൽ പുൽച്ചാടി എന്ന് വിളിക്കപ്പെടുന്നു. പിൻ കാലുകളുടെ ശക്തി ഉപയോഗിച്ചാണ് ഇവ ചാടുന്നത്. ഒന്നു രണ്ടു മീറ്റർ ദൂരം ഒറ്റകുതിപ്പിൽ ചാടുവാൻ പുൽച്ചാടിക്ക് കഴിയും. ഞൊടിയിട കൊണ്ട് ഇരിപ്പിടം മാറുന്ന ഇവ വിട്ടിൽ, പച്ചത്തുള്ളൻ എന്നും അറിയപ്പെടുന്നു.


ഛായാഗ്രഹണം: നോബിൾ മാത്യു

തിരുത്തുക