വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/07-03-2009
ഒരു അലങ്കാരസസ്യമാണ് ബോഗൺവില്ല. തെക്കേ അമേരിക്കയാണ് ഈ സസ്യത്തിൻറെ സ്വദേശം. ഇതിന്റെ ബ്രാക്റ്റുകൾ കനംകുറഞ്ഞതും കടലാസിനു സമാനമായവയുമായതിനാൽ കടലാസുപൂവ് എന്നും ഇവക്ക് പേരുണ്ട്. 1768-ൽ ബ്രസീലിൽ ആദ്യമായി ഈ സസ്യം കണ്ടെത്തിയ ലൂയിസ് ആന്റണി ഡി ബോഗൺവിൻ എന്ന ഫ്രഞ്ച് നാവികന്റെ പേരിൽനിന്നാണ് ബോഗൺവില്ല എന്നു ഈ ചെടിക്ക് പേരുവന്നത്. മുള്ളുകളുള്ള ഈ ചെടി പന്ത്രണ്ട് മീറ്റർ വരെ ഉയരത്തിൽ വളരാറുണ്ട്. ഉഷ്ണമേഖലാപ്രദേശങ്ങളിൽ വർഷം മുഴുവൻ പുഷ്പിക്കുന്നവയാണ് ഈ ചെടി. പുഷ്പങ്ങൾ വളരെ ചെറുതാണ്, വർണ്ണപ്പകിട്ടോടെ കാണപ്പെടുന്നത് യഥാർഥത്തിൽ ഇലകളാണ്.
ഛായാഗ്രഹണം: അഭിഷേക് ഉമ്മൻ ജേക്കബ്