വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/06-12-2020
കേരളത്തിൽ വിരളമായി കാണപ്പെടുന്ന ഒരു കുഞ്ഞു പൂമ്പാറ്റയാണ് ഫ്രെയേറിയ പുത്ലി. ഈസ്റ്റേൺ ഗ്രാസ് ജുവൽ അല്ലെങ്കിൽ സ്മാൾ ഗ്രാസ് ജുവൽ എന്നും അറിയപ്പെടുന്നു. പെൺശലഭങ്ങൾ ആൺശലഭങ്ങളെക്കാൾ അല്പം വലുപ്പമേറിയവയാണ്. പിൻചിറകിൽ ഓരത്തായി കാണപ്പെടുന്ന വൃത്താകൃതിയിലുള്ള കറുത്ത പാടുകളുടെ നിരയാണ് ഇതിന്റെ ഏറ്റവും സവിശേഷമായ സവിശേഷത.
ഛായാഗ്രഹണം: അജിത് ഉണ്ണികൃഷ്ണൻ