വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/06-11-2008
മരത്തിൽ ജീവിക്കുന്ന ഒരു ചെറു സസ്തനിയാണ് അണ്ണാൻ. ഇവ ഏകദേശം 50 ജനസ്സുകളിലുണ്ട്. ആസ്ത്രേലിയ ,മഡ്ഗാസ്കർ, തെക്കെ അമേരിക്കയുടെ തെക്കുഭാഗം എന്നീ പ്രദേശങ്ങളും അറേബ്യ, ഈജിപ്റ്റ് മുതലായ മരുഭൂമികളും ഒഴികെ ലോകത്തെവിടെയും ഇവയെ കാണാം. വാഴക്കൂമ്പിനു മുകളിൽ നിൽകുന്ന അണ്ണാനാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: ഷാജി