വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/06-10-2015
സപ്പോട്ടേസ്യ കുടുംബത്തിലെ അധികം അറിയപ്പെടാത്ത ഒരു പഴമാണ് മുട്ടപ്പഴം (Egg Fruit) (ശാസ്ത്രീയനാമം: Pouteria campechiana). ധാരാളം ശിഖരങ്ങളും ഇലകളും ഉള്ള നിത്യഹരിത വൃക്ഷത്തിലാണ് ഈ പഴം ഉണ്ടാകുന്നത്. കേരളത്തിലെ എല്ലാ ഭാഗത്തും ഇത് കാണപ്പെടുന്നു. ഈ മരം 20-30 അടി ഉയരത്തിൽ വളരുന്നു. അപൂർവമായി പ്രാദേശിക വിപണികളിൽ ഈ പഴം വിൽപനക്ക് എത്താറുണ്ട്.
ഛായാഗ്രഹണം: അഗസ്റ്റസ് ബിനു തിരുത്തുക