വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/06-08-2015
ഉർസിഡെ കുടുംബത്തിൽപ്പെട്ട വലിയ സസ്തനിയാണ് കരടി. എട്ട് വ്യത്യസ്ത വിഭാഗം കരടികളെ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ആറു വിഭാഗങ്ങൾ മിശ്രഭുക്കാണ്. ബാക്കിയുള്ള രണ്ടു വിഭാഗങ്ങളിൽ ധ്രുവക്കരടി (പോളാർ ബെയർ) പ്രധാനമായും മാംസം ഭക്ഷിക്കുമ്പോൾ ഭീമൻ പാൻഡ മുള മാത്രം തിന്നു ജീവിക്കുന്നു. വിവിധ ആവാസവ്യവസ്ഥകളിൽ ഉത്തരാർദ്ധഗോളത്തിൽ ഏതാണ്ട് മുഴുവനായും ദക്ഷിണാർദ്ധഗോളത്തിൽ കുറേ ഭാഗത്തും ഇവയെ കാണാം.
ഛായാഗ്രഹണം: ഇർവിൻ കാലിക്കറ്റ് തിരുത്തുക