വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/06-07-2016
ഔഷധയോഗ്യമായ ഒരു സസ്യമാണ് താമരവാഴ. (ശാസ്ത്രീയനാമം: Musa laterita). ഉദ്യാന അലങ്കാരത്തിനായാണ് ഇവ സാധാരണ ഉപയോഗിച്ച് വരുന്നത്. കൂമ്പിൽനിന്ന് പൊട്ടിവരുന്ന വാഴപ്പൂവ് താമരയോട് സദൃശ്യമാണ്. സാധാരണ വാഴയെ പോലെ തന്നെ അടിയിൽ കന്ന് മുളച്ചാണ് പുതിയ വാഴ ഉണ്ടാകുന്നത്. സാധാരണ മുസ ജെനുസിൽ കാണുന്ന പോലെ കുല ച്ച് കഴിഞ്ഞാൽ വാഴ നശിക്കുന്നു. താമരവാഴ ഏകദേശം 5 മുതൽ 10 അടി വരെ ഉയരത്തിൽ വളരുന്നു.
ഛായാഗ്രഹണം ഇർവിൻ കാലിക്കറ്റ് തിരുത്തുക