വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/06-04-2011
സസ്തനിയായ ഒരു വളർത്തുമൃഗമാണ് കുതിര. മദ്ധ്യേഷ്യയാണ് ഇവയുടെ ജന്മദേശം. സവാരി ചെയ്യുന്നതിനും, വണ്ടി വലിപ്പിക്കുന്നതിനുമായി മനുഷ്യൻ ഈ മൃഗങ്ങളെ കാലങ്ങളായി ഉപയോഗിച്ചു വരുന്നു. വാഹനമായി ഉപയോഗിക്കുന്ന മൃഗങ്ങളിൽ എറ്റവും വേഗത കൂടിയത് കുതിരയാണ്. ഒറ്റക്കുളമ്പുള്ള ഇവയ്ക്ക് കൊമ്പുകളില്ല.
ഊട്ടിയിലെ തടാകത്തിനു സമീപം വിനോദ സവാരിക്കായി ഉപയോഗിക്കുന്ന ഒരു വെള്ളകുതിരയാണ് ചിത്രത്തിൽ.
ഛായാഗ്രഹണം:ഇർവിൻ കാലിക്കട്ട്