പിസിഫോമസ് (Piciformes) പക്ഷിഗോത്രത്തിലെ പിസിഡേ (Picidae) കുടുംബത്തിൽപ്പെട്ട ഒരിനം മരംകൊത്തിയാണ് റെഡ് ബെല്ലീഡ് വുഡ്പെക്കർ (Red-bellied Woodpecker). ശാസ്ത്രീയ നാമം:മെലാനർപസ് കരോളിനസ് (Melanerpes carolinus). ഉദരഭാഗത്ത് ഏതാനും ചുവപ്പുരോമങ്ങളുള്ളതിനാലാണ് ഈ പേരു ലഭിച്ചത്. എന്നാൽ ശിരസ്സിലും പിൻ‌കഴുത്തിലുമാണ് പ്രകടമായ ചുവപ്പുനിറമുള്ളത്. റെഡ് ഹെഡഡ് വുഡ്പെക്കർ എന്ന പേരിൽ മറ്റൊരിനം മരംകൊത്തിയുണ്ട്. അമേരിക്കൻ ഐക്യനാടുകളുടെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളും കാനഡയുടെ തെക്കുകിഴക്ക് ഏതാനും പ്രദേശങ്ങളുമാണ് റെഡ് ബെല്ലീഡ് വുഡ്പെക്കറുകളുടെ ആവാസകേന്ദ്രം.

ഛായാഗ്രഹണം: മൻജിത് കൈനിക്കര

തിരുത്തുക