വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/05-05-2008
പുളിനെല്ലിക്ക: സാധാരണ കാണപ്പെടുന്ന നെല്ലിക്കയെക്കാൾ പുളിരസം ഉള്ളതും നല്ല പച്ചനിറത്തിൽ കുലകളായി ഉണ്ടാകുന്നവയുമാണ് പുളിനെല്ലിക്ക. നക്ഷത്രനെല്ലിക്ക, ശീമനെല്ലിക്ക, നെല്ലിക്കാപ്പുളി, നെല്ലിപ്പുളി, അരിനെല്ലിക്ക എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. ഏകദേശം 9 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന പുളിനെല്ലി ഒരു നിത്യഹരിത സസ്യമാണ്. ഇലത്തണ്ടുകൾക്ക് ഇടയിൽ നിന്നും കുലകളായി ചെറിയ പൂക്കൾ വെള്ള നിറത്തിൽ കാണപ്പെടുന്നു. കായ്‌കൾ മിനുസമുള്ളതും പച്ചനിറത്തിലും ഏഴോ എട്ടോ വരിപ്പുകളോടെ ഉണ്ടാകുന്നു. കുലകളായി കാണപ്പെടുന്ന അരിനെല്ലിക്കകളാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: അഭിഷേക്