വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/04-01-2009
മരുഭൂമിയിൽ സാധാരണ കണ്ടു വരുന്ന ഒരു ഫലവൃക്ഷമാണ് ഈന്തപ്പന. ബി.സി. 6000 മുതൽക്കുതന്നെ ഈ പന ഈജിപ്തിലും ഇറാക്കിലും പ്രധാന വിളകളിലൊന്നായിരുന്നതായി കരുതപ്പെടുന്നു. അൻപതോളം വിവിധ ഇനങ്ങളിൽ ഈന്തപ്പന ഇന്ന് ലഭ്യമാണ്. ഇവയുടെ ഫലം ഈന്തപ്പഴം, ഈത്തപ്പഴം എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഉണക്കിയെടുത്ത ഈത്തപ്പഴത്തെ കാരക്ക എന്നു വിളിക്കുന്നു. മൂപ്പെത്തിയ ഈന്തപ്പഴക്കുലയാണ് ചിത്രത്തിൽ
ഛായാഗ്രഹണം: നോബിൾ മാത്യു