മൈന
മൈന

നാട്ടിൻപുറങ്ങളിലും പട്ടണപ്രദേശങ്ങളിലുമെല്ലാം സമൃദ്ധമായി കാണാൻ സാധിക്കുന്ന ഒരു ചെറിയ പക്ഷിയാണ് മൈന. ഏതാണ്ടൊരു മങ്ങിയ തവിട്ടു നിറമാണ് ഇവയുടെ ദേഹത്തിനെങ്കിലും തല, കഴുത്ത്, മാറ്‌, വാൽ എന്നിവ കറുപ്പും, ചിറകിന്നടിഭാഗം, അടിവയർ, പിൻ‌ഭാഗം, എന്നിവ വെളുപ്പുമാണ്. കൊക്കും കാലുകളും മഞ്ഞ നിറമാണ്. കൊക്കിനു സമീപത്തു തുടങ്ങി കണ്ണിനു ചുറ്റുമായി കവിളിൽ പടർന്നു കിടക്കുന്ന മഞ്ഞത്തോൽ നാട്ടുമൈനയെ തിരിച്ചറിയാൻ സഹായിക്കും. മിശ്രഭുക്കായ ഈ പക്ഷികൾ പ്രാണികളും പഴങ്ങളും കഴിക്കുന്നു.

ഛായാഗ്രഹണം: Deepugn