വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/03-10-2008
കേരളത്തിലും മറ്റും കണ്ടുവരുന്ന ഒരു ചിത്രശലഭമാണ് വെള്ളിലത്തോഴി. ഇംഗ്ലീഷ്: Commander. ശാസ്ത്രീയനാമം: ലിമെനൈറ്റിസ് പ്രോക്രൈസ്.
6 മുതൽ 7.5 സെ.മീ. വരെയാണ് വെള്ളിലത്തോഴിയുടെ ചിറകളവ്. ചിറകിന്റെ മുകൾഭാഗം ചുവപ്പുകലർന്ന തവിട്ടുനിറത്തിലാണ്. കീഴ്ചിറക് വെള്ളകലർന്ന ചാരനിറത്തിലും. കീഴ്ചിറകിന്റെ അഗ്രഭാഗങ്ങൾക്ക് മേൽചിറകിലേതുപോലെയുള്ള നിറവിന്യാസമായിരിക്കും. ചിറകിന്റെ മധ്യഭാഗത്ത് തൂവെള്ളനിറത്തിലുള്ള പൊട്ടുകളാൽ രൂപംകൊള്ളുന്ന വലിയ പട്ടകൾ കാണാം. ചിറകു വിടർത്തുമ്പോൾ ഈ പൊട്ടുകൾ V ആകൃതിയിൽ കാണപ്പെടുന്നു. ആൺശലഭത്തിനും പെൺശലഭത്തിനും ഒരേ രൂപമാണ്.
ഛായാഗ്രഹണം: ചള്ളിയാൻ