വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/03-09-2009
ഓണം മലയാളികളുടെ ദേശീയോത്സവമാണ്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള കേരളീയർ ജാതിമതഭേദമന്യേ ഈ ഉത്സവം കൊണ്ടാടുന്നു. തിരുവോണദിവസം വിരുന്നു വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന് അത്തം മുതൽ ഒരുക്കുന്ന ഒരുക്കങ്ങളുടെ ഒരു ഭാഗമാണ് പൂക്കളവും. മുറ്റത്ത് തറയുണ്ടാക്കി ചാണകം മെഴുകി ചിങ്ങത്തിലെ അത്തംനാൾ മുതലാണ് പൂക്കളം ഒരുക്കാൻ തുടങ്ങുന്നത്. ഒരു പൂക്കളമാണ് ചിത്രത്തിൽ.
ഛായാഗ്രഹണം : അരുണ