വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/01-04-2009
ഉത്സവങ്ങൾക്കും മറ്റും എഴുന്നള്ളിക്കുന്ന ആനകളെ അലങ്കരിക്കുന്ന ഒരു പ്രത്യേക ആഭരണമാണ് നെറ്റിപ്പട്ടം. ആനയുടെ നെറ്റിയിലാണിത് അണിയിക്കുന്നത്. ചെമ്പും സ്വർണ്ണവും ഉപയോഗിച്ചുണ്ടാക്കുന്ന നെറ്റിപ്പട്ടം കേരളത്തിൻറെ തനതായ പാരമ്പര്യമാണ്. ബുദ്ധമതത്തിന്റെ സംഭാവനയാണ് നെറ്റിപ്പട്ടവും മുത്തുക്കുടയും. നെറ്റിപ്പട്ടം എന്നത് പാലിഭാഷയിൽ നിന്ന് ആദേശം ചെയ്യപ്പെട്ട പദമാണ്. പാലിയിൽ പട്ടം എന്നാൽ ഇല എന്നാണർത്ഥം. കേരളത്തിൽ തൃശ്ശൂരാണ് ഭൂരിഭാഗം നെറ്റിപ്പട്ടങ്ങളുടെയും നിർമ്മാണം നടക്കുന്നത്. തൃപ്പൂണിത്തുറയാണ് മറ്റൊരു പ്രധാന കേന്ദ്രം. തുണിയിലും ചാക്കിലും നിർമ്മിച്ച പ്രത്യേക ആകൃതിയുള്ള ഒരു ആവരണത്തിൽ പല ആകൃതിയിലുള്ള ലോഹത്തിലുള്ള രൂപ ഭാഗങ്ങൾ തുന്നി ചേർത്ത് ആണ് നെറ്റിപ്പട്ടം നിർമ്മിക്കുന്നത്.
പ്രദർശനത്തിന് വച്ചിരിക്കുന്ന ഒരു നെറ്റിപ്പട്ടമാണ് ചിത്രത്തിൽ
ഛായാഗ്രഹണം: ചള്ളിയാൻ