<< ജൂൺ 2021 >>

ജൂൺ 8 - 14

പെരിസ്റ്റേരിയ ഇലറ്റ
പെരിസ്റ്റേരിയ ഇലറ്റ

മധ്യ അമേരിക്ക മുതൽ ഇക്വഡോർ വരെയും വെനിസ്വേലയിലും കാണപ്പെടുന്നയിനം ഓർക്കിഡാണ് പെരിസ്റ്റേരിയ ഇലറ്റ. പനാമയുടെ ദേശീയ പുഷ്പമാണ്.

ഛായാഗ്രഹണം: കിരൺ ഗോപി



ജൂൺ 29 - 30

ഓട്ടൻ തുള്ളൽ
ഓട്ടൻ തുള്ളൽ

കുഞ്ചൻ നമ്പ്യാർ ആവിഷ്കരിച്ച ജനകീയ കലാരുപമാണ് ഓട്ടൻ‌ തുള്ളൽ. സാധാരണക്കാരന്റെ കഥകളി എന്നും അറിയപ്പെടുന്നു. നർമ്മവും ആക്ഷേപഹാസ്യവും സാമൂഹിക വിശകലനവും ചേർത്ത് രചിച്ച പാട്ടുകൾ ചടുല നൃത്തമായി അവതരിപ്പിക്കുകയാണ് ഓട്ടൻ‌ തുള്ളലിൽ. ലളിത‌മായ വേഷവും നാടോടി സ്വഭാവമുള്ള അംഗചലനങ്ങളുമാണ് തുള്ളലിന്. മിക്കപ്പോഴും ക്ഷേത്രത്തിനു പുറത്താണ് അവതരിപ്പിച്ചിരുന്നത്. ചാക്യാർ കൂത്തിനു പകരമായി ആണ് ഓട്ടൻ‌തുള്ളൽ കുഞ്ചൻ നമ്പ്യാർ അവതരിപ്പിച്ചത്.

ഛായാഗ്രഹണം: ഷഗിൽ കണ്ണൂർ