വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ/വൈക്കം സത്യാഗ്രഹം/നിലവറ
സംശോധനായജ്ഞം നടത്തി തിരഞ്ഞെടുക്കുവാനായി നിർദേശിക്കുന്നു. --ജേക്കബ് 22:31, 9 ജൂലൈ 2008 (UTC)
- എതിർക്കുന്നു - നിർദ്ദേശം കണ്ടപ്പോൾ ഞാൻ പ്രകടിപ്പിച്ച അഭിപ്രായം ഈ താളിൽ കാണാത്തതുകൊണ്ട് ആവർത്തിക്കുന്നു. ഇപ്പോഴത്തെ നിലയിൽ വൈക്കം സത്യാഗ്രത്തെ തെരഞ്ഞെടുക്കുന്നത് അനുചിതമായിരിക്കും. ആ ലേഖനത്തിൽ ചിത്രങ്ങളോ, കാര്യമായ തെളിവു പോലുമൊ ഇല്ല. ഇംഗ്ലീഷ് വിക്കിയിലെ ലേഖനത്തിന്റെ പരിഭാഷയാണത്. ഇംഗ്ലീഷ് വിക്കിയിലും തെളിവോ, പടമോ ഒന്നുമില്ല. മലയാളത്തിലേക്കുള്ള പരിഭാഷ ഏറെയും ഞാനാണ് നടത്തിയത്. അത് നടത്തിക്കഴിഞ്ഞാണ് ഇംഗ്ലീഷ് വിക്കി ലേഖനം തന്നെ വേറൊരു വെബ് സൈറ്റിലെ ലേഖനത്തിന്റെ തനിപ്പകർപ്പാണെന്ന് മനസ്സിലായത്. ഇതാണ് ആ ലേഖനത്തിലേക്കുള്ള ലിങ്ക്. http://www.narayanaguru.org/vaikkom.html. ആ നിലക്ക് തൽക്കാലം അതിനെ തെരഞ്ഞെടുക്കാനുള്ള ശ്രമം ഉപേക്ഷിക്കുകയാണ് നല്ലത് എന്ന് എനിക്കു തോന്നുന്നു.Georgekutty 00:41, 10 ജൂലൈ 2008 (UTC)
- എതിർക്കുന്നു - തിരഞ്ഞെടുക്കപ്പെടാവുന്ന ലേഖനത്തിന്റെ നിലവാരത്തിലേക്കുയരാൻ ഈ ലേഖനം ഇനിയുമേറെ മെച്ചപ്പെടേണ്ടതുണ്ട്. ആധാരപ്രമാണങ്ങൾ തുലോം കുറവ്. ചിത്രങ്ങൾ തീരെ ഇല്ല. ഇക്കാരങ്ങളാൽ എതിർക്കുന്നു--Anoopan| അനൂപൻ 18:39, 12 ജൂലൈ 2008 (UTC)
അനുകൂലാഭിപ്രായങ്ങളില്ല --Vssun 20:19, 9 ഓഗസ്റ്റ് 2008 (UTC)
തിരഞ്ഞെടുക്കാൻ വീണ്ടും നിർദ്ദേശിക്കുന്നു. --Vssun 10:43, 18 ജൂലൈ 2009 (UTC)
- എതിർക്കുന്നു -- അവലംബങ്ങൾ തീരെ കുറവ്. --Anoopan| അനൂപൻ 16:06, 26 ജൂലൈ 2009 (UTC)
അനുകൂലാഭിപ്രായങ്ങളീല്ല --Vssun 06:41, 23 ഓഗസ്റ്റ് 2009 (UTC)