വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കനകദുർഗ (ശബരിമല ഫെയിം)
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: താൾ ബിന്ദുവും കനകദുർഗയും എന്ന് മാറ്റി --പ്രവീൺ:സംവാദം 05:08, 9 ഏപ്രിൽ 2019 (UTC)[മറുപടി]
- കനകദുർഗ (ശബരിമല ഫെയിം) (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
ശ്രദ്ധേയതയില്ല. ഒരു വിഷയത്തെ മാത്രം അടിസ്ഥാനമായുള്ള ശ്രദ്ധേയതയാണ്, വിക്കിപീഡിയ എന്തൊക്കെയല്ല എന്നതും ബാധകം ആകുന്നു. Akhiljaxxn (സംവാദം) 15:56, 24 ഫെബ്രുവരി 2019 (UTC)[മറുപടി]
തുല്യ ലിംഗ നീതി എന്ന ഭരണഘടനാ അവകാശം , വിശ്വാസ കാര്യത്തിലും ബാധകമാക്കിക്കൊണ്ടു സുപ്രീം കോടതി നൽകിയ വിധിയുടെ അടിസ്ഥാനത്തിൽ ശബരിമല ദർശനം നടത്തിയ ഇന്ത്യയിലെ ആദ്യ വനിതയെ കുറിച്ച് ലോക മാധ്യമങ്ങൾ വരെ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ചരിത്രത്തിൽ ഇടം നേടിയ ഒരു വനിതയെ കുറിച്ചുള്ള ലേഖനം ഒഴിവാക്കേണ്ടതില്ല എന്നാണ് അഭിപ്രായം Shaikmk (സംവാദം) 1.41, 25 ഫെബ്രുവരി 2019 (UTC)
- കനക ദുർഗ്ഗ എന്നവരുടെ ശ്രദ്ധേയത ഒരു സംഭവത്തിന്റെ പേരിൽ മാത്രമാണ്.ഇത് ക്ഷണികമാണ്. . ശ്രദ്ധേയത എന്നത് താൽക്കാലികമല്ല .ഇത്തരം അവസരങ്ങളിൽ ഒരു പ്രത്യേക സംഭവത്തെ സംബന്ധിച്ചാണ് വിശ്വസനീയമായ സ്രോതസ്സുകൾ ഒരു വ്യക്തിയെപ്പറ്റി പ്രസ്താവിക്കുന്നതെങ്കിൽ (ഈ സംഭവമില്ല എങ്കിൽ ഈ വ്യക്തി ശ്രദ്ധിക്കപ്പെടാതിരിക്കാനാണ് സാദ്ധ്യത) ഈ വ്യക്തിയെ സംബന്ധിച്ച് ഒരു ജീവചരിത്രലേഖനം എഴുതുന്നത് പൊതുവിൽ ഒഴിവാക്കേണ്ടതാണ്. എന്ന നയം ബാധകമാണ്. ലോക പ്രശസ്തമായ ഒരു സംഭവമാണ്' Ahmed Mohamed clock incident .വർണ്ണവിവേചനവും ഇസ്ലാമോഫോബിയയും പോലുള്ള വിഷയങ്ങൾ ഉണ്ടായിരുന്ന ഈ സംഭവത്തിന്റെ ഇംഗ്ലീഷ് വിക്കിപീഡിയ ഒരു ഉദാഹരണമായെടുക്കാവുന്നതാണ്.Akhiljaxxn (സംവാദം) 11:54, 25 ഫെബ്രുവരി 2019 (UTC)[മറുപടി]
- വളരെക്കാലം പ്രഭാവം നിലനിൽക്കാൻ ശേഷിയുള്ള, ചർച്ച ചെയ്യാൻ പോകുന്ന ഒരു സംഭവത്തിലെ പ്രധാന വ്യക്തി എന്ന നിലക്ക് താത്കാലികമല്ലാത്ത ശ്രദ്ധേയത ഉണ്ട് എന്നഭിപ്രായം. ഇതേ കാര്യം ചെയ്ത ബിന്ദുവിന്റെ വിവരങ്ങളും കൂടെ ചേർത്ത് താൾ പേരുമാറ്റിയും നിലനിർത്താവുന്നതാണെന്ന് തോന്നുന്നു.--പ്രവീൺ:സംവാദം 03:09, 2 മാർച്ച് 2019 (UTC)[മറുപടി]
- ഒരു പ്രധാനപ്പെട്ട സംഭവം നടക്കുമ്പോൾ അതിൽ ഭാഗമാകുന്ന വ്യക്തികൾക്കും മാധ്യമ ശ്രദ്ധ ലഭിക്കാറുണ്ട്. അത് തികച്ചും സ്വാഭാവികമാണ്. ഇത് വെറും ഹിസ്റ്റീയ മാത്രമാണ്. അതിനാലാണ് ഒറ്റയ്ക്ക് നൽകാനുള്ള ശ്രദ്ധേയത ഈ ലേഖനത്തിലില്ല എന്നു പറഞ്ഞത്.ഇതേ സംഭവത്തിന്റെ പേരിൽ തന്നെ വാർത്തകളിൽ ഇടം പിടിച്ച വ്യക്തിയാണ് ബിന്ദു എന്ന വ്യക്തിയും ഇവരെ രണ്ടു പേരെക്കുറിച്ചും ശബരിമല ധർമ്മശാസ്താക്ഷേത്രത്തിലെ യുവതീപ്രവേശം#മകരവിളക്ക്ഉത്സവം (2018 - 2019) എന്ന ഭാഗത്ത് നിലവിൽ തന്നെ വിവരങ്ങൾ ഉള്ളതുമാണ്. അതിനാൽ തന്നെ ഈ താളിന്റെ അവശ്യമില്ല.Akhiljaxxn (സംവാദം) 15:16, 3 മാർച്ച് 2019 (UTC)[മറുപടി]
- വളരെക്കാലം പ്രഭാവം നിലനിൽക്കാൻ ശേഷിയുള്ള, ചർച്ച ചെയ്യാൻ പോകുന്ന ഒരു സംഭവത്തിലെ പ്രധാന വ്യക്തി എന്ന നിലക്ക് താത്കാലികമല്ലാത്ത ശ്രദ്ധേയത ഉണ്ട് എന്നഭിപ്രായം. ഇതേ കാര്യം ചെയ്ത ബിന്ദുവിന്റെ വിവരങ്ങളും കൂടെ ചേർത്ത് താൾ പേരുമാറ്റിയും നിലനിർത്താവുന്നതാണെന്ന് തോന്നുന്നു.--പ്രവീൺ:സംവാദം 03:09, 2 മാർച്ച് 2019 (UTC)[മറുപടി]
- കനക ദുർഗ്ഗ എന്നവരുടെ ശ്രദ്ധേയത ഒരു സംഭവത്തിന്റെ പേരിൽ മാത്രമാണ്.ഇത് ക്ഷണികമാണ്. . ശ്രദ്ധേയത എന്നത് താൽക്കാലികമല്ല .ഇത്തരം അവസരങ്ങളിൽ ഒരു പ്രത്യേക സംഭവത്തെ സംബന്ധിച്ചാണ് വിശ്വസനീയമായ സ്രോതസ്സുകൾ ഒരു വ്യക്തിയെപ്പറ്റി പ്രസ്താവിക്കുന്നതെങ്കിൽ (ഈ സംഭവമില്ല എങ്കിൽ ഈ വ്യക്തി ശ്രദ്ധിക്കപ്പെടാതിരിക്കാനാണ് സാദ്ധ്യത) ഈ വ്യക്തിയെ സംബന്ധിച്ച് ഒരു ജീവചരിത്രലേഖനം എഴുതുന്നത് പൊതുവിൽ ഒഴിവാക്കേണ്ടതാണ്. എന്ന നയം ബാധകമാണ്. ലോക പ്രശസ്തമായ ഒരു സംഭവമാണ്' Ahmed Mohamed clock incident .വർണ്ണവിവേചനവും ഇസ്ലാമോഫോബിയയും പോലുള്ള വിഷയങ്ങൾ ഉണ്ടായിരുന്ന ഈ സംഭവത്തിന്റെ ഇംഗ്ലീഷ് വിക്കിപീഡിയ ഒരു ഉദാഹരണമായെടുക്കാവുന്നതാണ്.Akhiljaxxn (സംവാദം) 11:54, 25 ഫെബ്രുവരി 2019 (UTC)[മറുപടി]
അഭിനന്ദൻ വർദ്ധമാൻ എന്ന പേരിൽ ഒരു ലേഖനം മാർച്ച് 1 - നു സൃഷ്ടിക്കപ്പെട്ടു . 2019-ലെ ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷത്തിൽ അതിർത്തി കടന്നെത്തിയ പാക് പോർവിമാനങ്ങളെ തുരത്തുന്ന നീക്കത്തിനിടയിൽ തകർന്ന വിമാനത്തിൽനിന്ന് രക്ഷപ്പെട്ട അഭിനന്ദൻ, പാക് സൈന്യത്തിന്റെ കസ്റ്റഡിയിലായി. മൂന്ന് ദിവസം പാക്കിസ്ഥാൻ സേനയുടെ യുദ്ധതടവുകാരനായിരുന്നതുകൊണ്ട് അദ്ദേഹത്തിന് ആഗോളതലത്തിൽ വിപുലമായ മാധ്യമ ശ്രദ്ധ ലഭിച്ചു. ഇതിനു മുമ്പ് അദ്ദേഹം പ്രശസ്തനല്ലായിരുന്നു . കനകദുർഗ എന്ന ഈ ലേഖനം ഡിലീറ്റ് ചെയ്യുവാനുള്ള കാരണം ഇതിനും ബാധകം ആവില്ലേ
Shaikmk (സംവാദം) 1.41, 3 മാർച്ച് 2019 (UTC)
- അഭിനന്ദൻ വർദ്ധമാൻ ഒരു വൈമാനികനാണ്.ഇന്ത്യൻ എയർ ഫോഴ്സിലെ ഒരു ഓഫീസറുമാണ്. ഇതാണ് സംഭവത്തിന് മുമ്പേയുള്ള ഇദ്ദേഹത്തിന്റെ ശ്രദ്ധേയത. ഇത്തരത്തിലുള്ള മികച്ച സേവനം നടത്തിയവർക്ക് നിലവിൽ തന്നെ താളുകളുണ്ട്.
- നാലാം തലമുറയിൽപ്പെട്ട f16 ഫൈറ്റർ ജെറ്റിനെ മിഗ് 21 ഉപയോഗിച്ച് താഴെയിട്ട ആദ്യ പൈലറ്റ്.
- യുദ്ധ തടവുകാരൻ
- ഇദ്ദേഹത്തിന്റെ മോചനത്തിനായി വിവിധ രാജ്യങ്ങൾ നയതന്ത്രതലത്തിൽ ഇടപെട്ടു
- ഇദ്ദേഹത്തിന്റെ അറസ്റ്റ് അതു പോലെ തുടർന്നുള്ള മോചനം എന്നിവയ്ക് കാര്യമായ അന്തരാഷ്ട്ര മീഡിയയിൽ കവറേജ് കിട്ടിയിട്ടുണ്ട്.
- ഇദ്ദേഹത്തിന് ധീരതയ്ക്കുള്ള ഇന്ത്യ ഗവ ന്റ ഏതെങ്കിലും ഒരു മെഡൽ കിട്ടും എന്നുള്ള കാര്യവും ഏകദേശം ഉറപ്പാണ്.
ഇതെല്ലാം ആണ് ഇദ്ദേഹത്തിന്റെ ശ്രദ്ധേയത. ഇനിയും സംശയമുണ്ടെങ്കിൽ ഇക്കാര്യം ആ പേജിന്റെ സംവാദം താളിൽ രേഖപ്പെടുത്താവുന്നതാണ്.Akhiljaxxn (സംവാദം) 15:46, 3 മാർച്ച് 2019 (UTC)[മറുപടി]
- ഇതും അന്താരാഷ്ട്ര മീഡിയയിൽ ഒക്കെ കവറേജ് വന്നിട്ടുള്ള കാര്യമാണ്. ജപ്പാൻകാരി എവറസ്റ്റിൽ കേറിയതുപോലെയോ കരോളിൻ അന്റാർട്ടിക്കയിൽ ചെന്നപോലെയോ ഉള്ളതിന്റെ ചെറുപതിപ്പാണ്. അവര് ഹിസ്റ്റീരിയ കൊണ്ടാണ് പ്രശസ്തരായത് എന്ന് പറയാനാവുമോ? എന്തായാലും കുറച്ച് നാള് കഴിയുമ്പോൾ, പുതിയ കുറിപ്പൊന്നും വന്നില്ല, എന്ന കാരണം പറഞ്ഞ് Akhiljaxxn സ്വയം തീരുമാനമെടുത്ത് മായ്ക്കരുത്. ഒരേ കാര്യം പറഞ്ഞോണ്ടിരിക്കേണ്ട കാര്യമില്ലല്ലോ. നന്ദി--പ്രവീൺ:സംവാദം 18:34, 3 മാർച്ച് 2019 (UTC)[മറുപടി]
- ഞാൻ ആദ്യം പറഞ്ഞ പോലെ മാധ്യമങ്ങളിൽ വന്ന വാർത്തകൾ എല്ലാം പ്രസിദ്ധീകരിക്കാൻ വിക്കി പത്രമല്ല. ജപ്പാൻകാരി എവറസ്റ്റിൽ കേറിയതുപോലെയോ കരോളിൻ അന്റാർട്ടിക്കയിൽ ചെന്നപോലെയോ ഉള്ളതിന്റെ ചെറുപതിപ്പാണ്. ഇത് കണ്ടെത്തലുകൾ ആണ്. നിലവിൽ ഈ വ്യക്തി മുകളിൽ സൂചിപ്പിച്ച പോലെ ഒരു സംഭവത്തിന്റെ പേരിൽ മാത്രം ശ്രദ്ധേയത ഉള്ള വ്യക്തിയാണ്. അത്തരം വ്യക്തികൾക്ക് താൾ നൽകുന്ന പതിവില്ല. കൂടാതെ ഈ വ്യക്തിയെ കുറിച്ച് നിലവിൽ തന്നെ ശബരിമല ധർമ്മശാസ്താക്ഷേത്രത്തിലെ യുവതീപ്രവേശം#മകരവിളക്ക്ഉത്സവം (2018 - 2019) എന്ന ഭാഗത്ത് കാര്യമായി തന്നെ വിവരങ്ങൾ ഉള്ളതുമാണ്. ഇതിൽ കൂടുതൽ വിവരങ്ങൾ ചേർത്ത് ഒറ്റയ്ക്ക് നിലനിൽക്കാനുളള ശ്രദ്ധേയത ഈ താളിനില്ല. Akhiljaxxn (സംവാദം) 14:30, 5 മാർച്ച് 2019 (UTC)[മറുപടി]
- ഒറ്റയൊറ്റ കാര്യങ്ങളിൽ മാത്രം പ്രശസ്തരായവർക്കും ശ്രദ്ധേയത ഉണ്ടെന്ന് കാണിക്കലാണ് താങ്കൾ ഉദ്ധരിച്ച ഞാനെഴുതിയ വാക്യത്തിന്റെ ഉദ്ദേശം. അല്ലാതെ അത് ലേഖനത്തിൽ കണ്ടെത്തലായി ഉൾപ്പെടുത്തുകയല്ല. താളിന് ശ്രദ്ധേയത ഇല്ലെന്ന് വിശ്വസിക്കാൻ താങ്കൾക്കുള്ള അവകാശമുണ്ട്. അതെല്ലാവരും അംഗീകരിക്കണമെന്ന് വാശി പിടിക്കരുത്. പിന്നെ കുറച്ച് നാൾ കഴിയുമ്പോൾ, പുതിയ കുറിപ്പുകൾ വന്നില്ല എന്ന കാരണം പറഞ്ഞ് താങ്കൾ തന്നെ ലേഖനം മായ്ക്കരുത് എന്നേ ഞാൻ പറഞ്ഞിട്ടുള്ളു. നന്ദി--പ്രവീൺ:സംവാദം 08:08, 6 മാർച്ച് 2019 (UTC)[മറുപടി]
- താൾ ബിന്ദുവും കനകദുർഗയും എന്ന് മാറ്റി--പ്രവീൺ:സംവാദം 05:08, 9 ഏപ്രിൽ 2019 (UTC)[മറുപടി]

- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.