വികല്പം (അലങ്കാരം)
(വികല്പം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വികല്പം (അലങ്കാരം) സമബലങ്ങളും അന്യോന്യ വിരോധത്താൽ ഒന്നിച്ചു വരാൻ പാടില്ലാത്തതുമായ രണ്ടെണ്ണത്തിൽ വച്ച് ഒന്നു വരുന്നത് വികല്പം. ഇത് സമുച്ചയത്തിനു നേരെ വിപരീതമാണ്.
ലക്ഷണം
തിരുത്തുക'വികല്പം തുല്യബലമാം
രണ്ടാലൊന്നു വരേണ്ടത്'
ഉദാ: 'വില്ലുതാൻ തലതാനിന്നു
വളയ്കട്ടെ വിരോധികൾ'
ലക്ഷ്യത്തിൽ വീരന്റെ പോരിനു വിളി ഒന്നുകിൽ നേരെ യുദ്ധത്തിനു വരട്ടെ, അല്ലെങ്കിൽ കീഴടങ്ങട്ടെ എന്നു താത്പര്യം.[1]
അവലംബം
തിരുത്തുക- ↑ വൃത്താലങ്കാര സംഗ്രഹം .എസ് ബാലൻപിള്ള