ഇംഗ്ലീഷ് കവിയും കഥാകൃത്തും ബാലസാഹിത്യകാരനുമായിരുന്ന വാൾട്ടർ ഡി ലാ മെയർ 1873 ഏപ്രിൽ 25-ന് കെന്റിലെ ചാൾട്ടനിൽ ജനിച്ചു.

വാൾട്ടർ ഡി ലാ മെയർ
Walter de la Mare in 1924 (photo by Lady Ottoline Morrell)
Walter de la Mare in 1924
(photo by Lady Ottoline Morrell)
ജനനം(1873-04-25)ഏപ്രിൽ 25, 1873
Charlton, Kent
മരണംജൂൺ 22, 1956(1956-06-22) (പ്രായം 83)
Twickenham, London
OccupationWriter
GenrePoetry, supernatural fiction, children's literature
Notable awardsCarnegie Medal
1947

വിദ്യാഭ്യാസവും വിവാഹവുംതിരുത്തുക

ലണ്ടനിലെ സെന്റ് പോൾസ് കത്തീഡ്രൽ കോറിസ്റ്റേഴ്സ് സ്കൂളിലായിരുന്നു വിദ്യാഭ്യാസം. 1899-ൽ എൽഫ്രിഡ ഇംഗ്പെനിനെ വിവാഹം കഴിച്ചു. രണ്ടു ആൺമക്കളും രണ്ടു പെൺമക്കളും ഈ ദമ്പതികൾക്കുണ്ടായി. 1890-1908 കാലഘട്ടത്തിൽ ആംഗ്ലോ-അമേരിക്കൻ ഓയിൽ കമ്പനിയിൽ ക്ലാർക്കായി ഇദ്ദേഹം ജോലി ചെയ്തു. ലണ്ടനിൽ നിന്നു പ്രസിദ്ധീകരിക്കുന്ന ദ് ടൈംസ്, ദ് വെസ്റ്റ്മിൻസ്റ്റർ ഗസറ്റ് എന്നീ ആനുകാലികങ്ങളിൽ എഴുതാറുണ്ടായിരുന്നു. നിരവധി സാഹിത്യപുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഇദ്ദേഹത്തിന് ഓക്സ്ഫോഡ്, കേംബ്രിഡ്ജ്, ബ്രിസ്റ്റൽ, ലണ്ടൻ എന്നീ സർവകാലശാലകൾ ഡി. ലിറ്റ്. ബിരുദം സമ്മാനിക്കുകയുണ്ടായി. 1908-ൽ ഇദ്ദേഹത്തിന് സിവിൽ ലിസ്റ്റ് പെൻഷൻ അനുവദിച്ചു.

വാൾട്ടർ റാമൽ എന്ന തൂലികാനാമത്തിൽതിരുത്തുക

വാൾട്ടർ റാമൽ എന്ന തൂലികനാമത്തിലായിരുന്നു വാൾട്ടർ ഡി ലാ മെയർ ആനുകാലികങ്ങളിൽ കഥകൾ പ്രസിദ്ധീകരിച്ചിരുന്നത്. കുട്ടികൾക്കുവേണ്ടി രചിച്ച ആദ്യകാല കവിതകളിലും ഇതേ പേർ തന്നെയായിരുന്നു ഉപയോഗിച്ചിരുന്നത്. ആദ്യത്തെ കവിതാസമാഹാരം സോംഗ്സ് ഫോർ ചൈൽഡ്ഹുഡ് എന്ന പേരിൽ 1902-ൽ പുറത്തുവന്നു. 1904-ൽ പ്രസിദ്ധീകരിച്ച ഹെന്റി ബ്രോക്കൻ എന്ന ഗദ്യകൃതി കല്പനാപ്രധാനമായിരുന്നു. 1906-ൽ പോയംസ് പ്രസിദ്ധീകരിച്ചതോടെയാണ് വാൾട്ടർ ഡി ലാ മെയർ സാഹിത്യരംഗത്ത് ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. 1908-ൽ സിവിൽ ലിസ്റ്റ് പെൻഷൻ ലഭിച്ചത് സാഹിത്യരചനയിൽ മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിക്കാൻ ഇദ്ദേഹത്തിന് അവസരം നൽകി.

വാൾട്ടറിന്റെ കൃതികൾതിരുത്തുക

ഭൗതികപ്രപഞ്ചത്തിനു പുറത്തുളള ഒരു ലോകവുമായി സംവദിക്കാനുളള നൈസർഗികമായ വാസനയായിരുന്നു വാർട്ടർ ഡി ലാ മെയറിന്റെ കൃതികൾക്ക് തനതായ വ്യക്തിത്വം പകർന്നുകൊടുത്തത്. ഇതുകാരണം ബാലസാഹിത്യകൃതികളിൽ സാധാരണ കാണാറുളള അതിഭാവുകത്വം (Sentimentality) ഇദ്ദേഹത്തിന്റെ കൃതികളിൽ ഇല്ലാതെ പോയി. പ്രകൃതിഭംഗിയിൽ അഭിരമിക്കാനുളള മനസ്സും അവർണനീയമായതിനെ ധ്വന്യാത്മകമായി ചിത്രീകരിക്കാനുളള കഴിവും ഇദ്ദേഹത്തിന്റെ മിക്ക കവിതകളിലും കാണാം.

കവിതാസമാഹാരങ്ങൾതിരുത്തുക

  • ദ് ലിസണേഴ്സ് ആൻഡ് അദർ പോയംസ് (1912)
  • ദ് സങ്കൻ ഗാർഡൻ ആൻഡ് അദർ പോയംസ് (1917)
  • ഫ്ലോറ (1919)
  • മെമ്മറി ആൻഡ് അദർ പോയംസ് (1938)
  • റ്റൈം പാസസ് ആൻഡ് അദർ പോയംസ് (1942)
  • ദ് ട്രാവലർ (1946)
  • വിംഗ്ഡ് ചാരിയട്ട് ആൻഡ് അദർ പോയംസ് (1951)
  • ഓ ലൗലി ഇംഗ്ലണ്ട് ആൻഡ് അദർ പോയംസ് (1953)

തുടങ്ങിയ കവിതാസമാഹാരങ്ങളുടെ ശീർഷകങ്ങൾ തന്നെ വായനക്കാരുടെ ശ്രദ്ധയാകർഷിക്കാൻ പോന്നവയാണ്. ജീവിതത്തിൽ സുപരിചിതമായ കാര്യങ്ങളാണ് മനോഹരമായിട്ടുള്ളതെന്നായിരുന്നു ("The lovely in life is the familiar) ഡി ലാ മെയറിന്റെ വിശ്വാസപ്രമാണം. മനുഷ്യന് ചെറുപ്പകാലത്താണ് പ്രപഞ്ച വസ്തുക്കളുടെ നിഗൂഢാർഥം കണ്ടെത്താൻ കഴിയുന്നതെന്ന് വേഡ്സ്വർത്തിനെപ്പോലെ ഇദ്ദേഹവും കരുതിയിരുന്നു.

കവിതകൾതിരുത്തുക

  • എ സൺഡേ
  • ആൾ ദാറ്റീസ് പാസ്റ്റ്
  • മ്യൂസിക് അൺഹേഡ്
  • അൺഹേഡ് മെലഡീസ്

തുടങ്ങിയ കവിതകളിൽ ഈ ദർശനത്തിന്റെ കലാസുഭഗമായ ആവിഷ്കാരം കാണാം. കാലം ചെല്ലുന്തോറും ഡി ലാ മെയറിന്റെ ശ്രദ്ധ ജീവിതത്തിന്റേയും പ്രപഞ്ചത്തിന്റേയും ആത്യന്തിക നിഗൂഢതകളിലേക്കു തിരിയുന്നതാണ് കാണുന്നത്.

  • ദ് ലാസ്റ്റ് ചാപ്റ്റർ
  • അനാട്ടമി
  • ദ് ഡെത്ത് - ഡ്രീം

തുടങ്ങിയ കവിതകളിൽ കാണുന്നതു പോലെ കവിമനസ്സ് അനുധ്യാനത്തിന്റേയും മൌനത്തിന്റേയും ശീതളച്ഛായയിൽ മയങ്ങിപ്പോകുന്നു.

കഥാകൃതികൾതിരുത്തുക

  • ദ് റിട്ടേൺ (1910)
  • മെമ്മോയേഴ്സ് ഒഫ് എ മിഡ്ജെറ്റ് (1921)
  • അറ്റ് ഫസ്റ്റ് സൈറ്റ് (1928)
  • സെവൻ ഷോർട്ട് സ്റ്റോറീസ് (1931)
  • എ ഫോർവേഡ് ചൈൽഡ് (1934)

എന്നിവയാണ് വാൾട്ടർ ഡി ലാ മെയറിന്റെ കഥാകൃതികളിൽ പ്രധാനപ്പെട്ടവ.

ബാലസാഹിത്യകൃതികൾതിരുത്തുക

  • എ ചൈൽഡ്സ് ഡേ: എ ബുക്ക് ഓഫ് റൈംസ് (1912),
  • റ്റോൾഡ് എഗെയ്ൻ: ട്രെഡിഷണൽ റ്റെയിൽസ്(1927),
  • ഓൾഡ് ജോ (1927),
  • സ്റ്റോറീസ് ഫ്രം ദ ബൈബിൾ (1929),
  • പോയംസ് ഫോർ ചിൽഡ്രൻ (1930),
  • ദി ഓൾഡ് ലയൺ ആൻഡ് അദർ സ്റ്റോറീസ് (1942)

എന്നിവ ഇദ്ദേഹത്തിന്റെ ബാലസാഹിത്യകൃതികളുടെ കൂട്ടത്തിൽ മികച്ചു നിൽക്കുന്നു. 1956 ജൂൺ 22-ന് ഇദ്ദേഹം അന്തരിച്ചു.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡി ലാ മെയർ, വാൾട്ടർ (1873-1956) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=വാൾട്ടർ_ഡി_ലാ_മെയർ&oldid=1766546" എന്ന താളിൽനിന്ന് ശേഖരിച്ചത്