വാൽമീകി സമുദായം
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നുള്ള ഒരു പ്രാദേശിക ജാതി വിഭാഗമാണ് വാല്മീകി സമുദായം. വാല്മീകി വിഭാഗത്തെ ഒരു ജാതിയായോ സമുദായമായോ ആയും കണക്കാക്കാം. ഇവർ തങ്ങളുടെ പാരമ്പര്യം ഹിന്ദു മഹർഷിയായ വാല്മീകിയുമായി ബന്ധപ്പെട്ടതാണെന്ന് അവകാശപ്പെടുന്നു. [1]
തൊഴിൽ
തിരുത്തുകശൗചാലയം വൃത്തിയാക്കൽ, തൂത്തുവാരൽ, തോട്ടിപ്പണി എന്നിങ്ങനെ മൂന്നുതരം ജോലികളാണ് പ്രധാനമായും വാല്മീകി സമുദായം ചെയ്യുന്നത്. ചില പ്രദേശങ്ങളിൽ മരിച്ചവരെ മറവുചെയ്യുന്നതും ഇവർ തന്നെ ആണ്. സാമ്പത്തിക കാരണത്താലാണ് ഒരു കുടുംബത്തിലെ ഒരു വ്യക്തി ഇത്തരത്തിലുള്ള ജോലി ചെയ്യാൻ നിർബന്ധിതനായി തീരുന്നത്. [2]
ഉത്തരേന്ത്യയിൽ
തിരുത്തുകഉത്തരേന്ത്യയിൽ അവരെ ദലിത് ആയാണ് കണക്കാക്കുന്നത്. ചരിത്രപരമായി ഉത്തരേന്ത്യയിൽ അവർ സമൂഹത്തിൽ ഒഴിവാക്കലും അടിച്ചമർത്തലും നേരിട്ടിട്ടുണ്ട്. ദലിത് വിരുദ്ധ അക്രമവും മറ്റ് ജാതിയിലെ അംഗങ്ങളുടെ അടിച്ചമർത്തലും അവരെ പതിവായി ബാധിക്കുന്നു. 2001 ലെ ഇന്ത്യൻ സെൻസസ് അനുസരിച്ച്, പഞ്ചാബിലെ പട്ടികജാതി ജനസംഖ്യയുടെ 11.2 ശതമാനം വാല്മീകി സമുദായം ആണ്. [3] കൂടാതെ, ഡൽഹിയിലെ പട്ടികജാതികളിൽ ജനസംഖ്യാടിസ്ഥാനത്തിൽ രണ്ടാമത്തേതും ഇവരാണ്. ഉത്തർപ്രദേശിൽ 2011 ലെ സെൻസസ് പ്രകാരം വാല്മീകി ജനസംഖ്യ 1,319,241 ആയിരുന്നു.
ദക്ഷിണേന്ത്യ
തിരുത്തുകദക്ഷിണേന്ത്യയിൽ വാല്മീകി സമുദായത്തെ പിന്നോക്ക ജാതിയായി കണക്കാക്കുന്നു. 2011 ലെ ഇന്ത്യൻ സെൻസസ് അനുസരിച്ച് ആന്ധ്രാപ്രദേശിൽ 0.7 ശതമാനം വാൽമിക്കികൾ ഉണ്ട്. പ്രധാനമായും ആന്ധ്രാപ്രദേശിലെ അനന്തപുർ, കർനൂൾ, കടപ്പ ജില്ലകളിലാണ് ഇവർ കേന്ദ്രീകരിച്ചിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ അനന്തപൂരിൽ അവർ ഒരു വാല്മീകി ക്ഷേത്രവും പണിതിട്ടുണ്ട്. [4]
മറ്റ് രാജ്യങ്ങളിൽ
തിരുത്തുകയുകെയിൽ, വാല്മീകി സമുദായത്തെ പ്രതിനിധീകരിക്കുന്നതായി അവിടത്തെ കൗൺസിൽ ഓഫ് വാല്മീകി സഭകൾ അവകാശപ്പെടുന്നു. [5]
അവലംബം
തിരുത്തുക- ↑ https://en.wikipedia.org/wiki/Valmiki_caste#cite_note-1
- ↑ https://joshuaproject.net/people_groups/16399/IN
- ↑ http://www.censusindia.gov.in/Tables_Published/SCST/dh_sc_punjab.pdf
- ↑ https://joshuaproject.net/people_groups/16399/IN
- ↑ https://publications.parliament.uk/pa/jt200809/jtselect/jtrights/169/169we17.htm