വാൽഡെസ് പെനിൻസുല (സ്പാനിഷ്: Península Valdés) അർജൻറീനയിലെ ചുംബുട്ട് പ്രവിശ്യയുടെ വടക്കുകിഴക്ക് ബീഡ്‍മ ഡിപ്പാർട്ട്‍മെൻറിലെ അറ്റ്‍ലാൻറിക് തീരത്തുള്ള ഒരു ഉപദ്വീപാണ്. ഏതാണ്ട് 3,625 കി.m2 (896,000 ഏക്കർ; 1,400 ച മൈ) വലിപ്പമുള്ള (ഉപദ്വീപിനെ വൻകരയുമായി ബന്ധിക്കുന്ന കാർലോസ് അമാഗിനോ മുനമ്പിനെ കണക്കിലെടുക്കാതെ) ഈ പ്രധാന പ്രകൃതി സമ്പത്ത്, 1999 ൽ യുനെസ്കോയുടെ ഒരു ലോക പൈതൃക സ്ഥലമായി പട്ടികയിൽ ഉൾപ്പെടുത്തി.

Península Valdés
Península Valdés
Eared seals
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംഅർജന്റീന Edit this on Wikidata
Area360,000 ഹെ (3.9×1010 sq ft)
മാനദണ്ഡംx[1][2]
അവലംബം937
നിർദ്ദേശാങ്കം42°30′00″S 63°56′00″W / 42.5°S 63.93333°W / -42.5; -63.93333
രേഖപ്പെടുത്തിയത്1999 (23rd വിഭാഗം)
വെബ്സൈറ്റ്www.peninsulavaldes.org.ar

ഭൂമിശാസ്ത്രംതിരുത്തുക

ഏറ്റവുടുത്തുള്ള വലിയ നഗരം പ്യൂർട്ടോ മാഡ്രിൻ ആണ്. ഉപദ്വീപിലുള്ള ഒരേയൊരു നഗരം പ്യൂർട്ടോ പിരാമൈഡ്‍സിലുള്ള അധിവാസകേന്ദ്രമാണ്. ആടു വളർത്തലിനായുള്ള എസ്റ്റാൻഷിയാസ് എന്നറിയപ്പെടുന്ന സ്വകാര്യ വ്യക്തികളുടെ വിശാലമായ നിരവധി ഭൂമികളുണ്ട് ഇവിടെ.  ഭൂരിഭാഗം പാചകവും ഉപ്പ് തടാകങ്ങളുള്ള വന്ധ്യതയാണ്. ഉപദ്വീപിലെ ഭൂരിഭാഗം പ്രദേശങ്ങളുും ഉപ്പ് തടാകങ്ങളുളള തരിശുഭൂമിയാണ്. ഈ തടാകങ്ങളിൽ ഏറ്റവും വലുത് സമുദ്രനിരപ്പിന് 40 മീറ്റർ താഴെയുള്ളതാണ്. അടുത്ത കാലം വരെ അർജന്റീന, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ ഏറ്റവും കുറഞ്ഞ പ്രദേശമായി കണക്കാക്കപ്പെട്ടിരുന്നു (ഏറ്റവും താഴ്ന്ന ഭാഗം യഥാർത്ഥത്തിൽ, അർജൻറീനയിലെ ലാഗൂണ ഡെൽ കാർബൺ ആണ്).

കാലാവസ്ഥതിരുത്തുക

വാൽഡെസ് ഉപദ്വീപിൽ വർഷത്തിൽ കുറച്ചു മാത്രം മഴ കിട്ടുന്ന വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെടാറുള്ളത്.[4] വടക്കൻ പാറ്റഗോണിയയിലെസവിശേഷമായ കാലാവസ്ഥയാണ് ഇത്.

ചിത്രശാലതിരുത്തുക

അവലംബംതിരുത്തുക

  1. Selection criteria: "to contain the most important and significant natural habitats for in-situ conservation of biological diversity, including those containing threatened species of outstanding universal value from the point of view of science or conservation." "The Criteria for Selection". UNESCO World Heritage Centre. ശേഖരിച്ചത് February 2010. Check date values in: |accessdate= (help)
  2. http://whc.unesco.org/en/list/937.
  3. "Ramsar List". Ramsar.org. ശേഖരിച്ചത് 13 April 2013.
  4. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
"https://ml.wikipedia.org/w/index.php?title=വാൽഡെസ്_ഉപദ്വീപ്&oldid=2584325" എന്ന താളിൽനിന്ന് ശേഖരിച്ചത്