വാസ്‌വോ എക്‌സ് വാസ്‌വോ
അമേരിക്കൻ ഫോട്ടോഗ്രാഫറും പ്രതിഷ്ഠാപന കലാകാരനുമാണ് വാസ് വോ എക്‌സ് വാസ് വോ. രാജസ്ഥാനിൽ താമസിച്ച് കലാപ്രവർത്തനം നടത്തുന്നു. ഫോട്ടോഗ്രാഫും ശിൽപ്പങ്ങളും മറ്റും ഒന്നിച്ചു ചേർന്ന ഇൻസ്റ്റലേഷനുകളാണ് ഇദ്ദേഹത്തിന്റെ സൃഷ്ടികൾ.
വാസ്‌വോ എക്‌സ് വാസ്‌വോ | |
---|---|
ജനനം | Richard John Waswo നവംബർ 13, 1953 |
അറിയപ്പെടുന്നത് | photography, writer |
ജീവിതരേഖ
തിരുത്തുകഅമേരിക്കയിലെ വിസ്കോൺസിൻ സ്വദേശിയായ വാസ് വോ 2001 ലാണ് രാജസ്ഥാനിലെ ഉദയ്പൂരിൽ താമസമായത്. 2014 ൽ കൊച്ചി മുസിരിസ് ബിനാലെയോടൊപ്പം നടത്തിയ കൊളാറ്ററൽ പ്രദർശനത്തിൽ പങ്കെടുത്തു. മട്ടാഞ്ചേരിയിൽ മിൽ ഹാൾ കോംപൗണ്ടിലായിരുന്നു 'സ്ലീപ്പിങ് ത്രൂ ദി മ്യൂസിയം' എന്ന കലാസൃഷ്ടി വാസ് വോ പ്രദർശിപ്പിച്ചത്.[1] ഫോട്ടോ ഹാൻഡ് കളർ ചെയ്യുന്ന രാജേഷ് സോനി, മിനിയേച്ചർ രൂപങ്ങളുണ്ടാക്കുന്ന ആര‍്‍. വിജയ്, ലിത്തോഗ്രാഫർ സുബ്രത് കുമാർ ബെഹ്റ, ടെറാകോട്ട കലാകാരൻ ശ്യാം ലാൽ കുംഭാർ എന്നിവരുമൊത്തുള്ള സഹവർത്തിത രചനയാണ് 'സ്ലീപ്പിങ് ത്രൂ ദി മ്യൂസിയം'.
വിവാദം
തിരുത്തുകകയറ്റിറക്കു തൊഴിലാളികൾ കൂടുതൽ കൂലി ചോദിച്ചതിൽ പ്രതിഷേധിച്ച് ടെറാക്കോട്ടയിലുള്ള കലാസൃഷ്ടിയുടെ ഒരുഭാഗം എറിഞ്ഞുടച്ചു. ഇതിന്റെ വീഡിയോ അദ്ദേഹം യൂ ട്യൂബിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
അവലംബം
തിരുത്തുക- ↑ "കയറ്റുകൂലി ചോദിച്ചു; സൃഷ്ടി എറിഞ്ഞുടച്ച് ശില്‌പിയുടെ പ്രതിഷേധം". www.mathrubhumi.com. Archived from the original on 2015-04-07. Retrieved 5 ഏപ്രിൽ 2015.
പുറം കണ്ണികൾ
തിരുത്തുക- വെബ്സൈറ്റ് Archived 2009-12-11 at the Wayback Machine.