വാസുദേവശരൺ അഗ്രവാൾ

ഇന്ത്യന്‍ രചയിതാവ്

ഭാരതീയ പുരാതത്ത്വഗവേഷകനായ വാസുദേവശരൺ അഗ്രവാൾ 1904-ൽ കാശിയിൽ ജനിച്ചു. ബനാറസ് സർവകലാശാലയിൽ നിന്ന് പുരാതത്ത്വശാസ്ത്രത്തിൽ ഡി.ലിറ്റ്. ബിരുദം നേടിയ ആദ്യത്തെ വ്യക്തിയാണ് അഗ്രവാൾ. ബഹുമുഖമായ വ്യക്തിത്വമുള്ള ഡോ. അഗ്രവാൾ വിദ്യാഭ്യാസ വിചക്ഷണൻ, സാഹിത്യകാരൻ, പുരാതത്ത്വഗവേഷകൻ, കലാകാരൻ, പത്രപ്രവർത്തകൻ എന്നീ നിലകളിലെല്ലാം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

1931 മുതൽ 39 വരെ ലക് നൗ മ്യൂസിയത്തിലുള്ള മഥുരാ പുരാതത്ത്വസംഗ്രഹാലയത്തിലും 40 മുതൽ 45 വരെ ലക്നൗ പ്രോവിൻഷ്യൽ മ്യൂസിയത്തിലും 46 മുതൽ 51 വരെ ഡൽഹി സെൻട്രൽ ഏഷ്യൻ ആന്റിക്വറിസ് മ്യൂസിയത്തിലും പ്രവർത്തിച്ചു. 1951 മുതൽ 68 വരെ ബനാറസ് സർവകലാശാലയിലെ സ്കൂൾ ഒഫ് ഇൻഡോളജിയിൽ പുരാതത്ത്വവകുപ്പിന്റെ അധ്യക്ഷനായിരുന്നു.

പ്രമുഖകൃതികൾ

തിരുത്തുക
  • ഉരുജ്യോതി,
  • പൃഥ്വിപുത്ര്,
  • കലാ ഔർ സംസ്കൃതി,
  • കല്പവൃക്ഷ്,
  • മാതൃഭൂമി,
  • ഹർഷചരിത്,
  • പാണിനീകാലീന് ഭാരതവർഷ്,
  • ജായസീകൃത്പദ്മാവത് കീ സംജീവനി ടീക്കാ,
  • സംസ്കൃതഭാഷാ ഔർ സാഹിത്യ,
  • മധ്യകാലീന് ഹിന്ദി സാഹിത്യ തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ പ്രമുഖകൃതികൾ.

ഡോ. അഗ്രവാളിന്റെ കൃതികൾ എല്ലാം തന്നെ പ്രാചീന സാഹിത്യത്തെയും പുരാവസ്തുവിജ്ഞാനീയത്തെയും ആധാരമാക്കിയുള്ള മൗലികപഠനങ്ങളാണ്. ഈ ഗ്രന്ഥങ്ങൾ ഇന്ത്യയുടെ പ്രാചീന സംസ്കാരമേഖലയിലേക്ക് വെളിച്ചം വീശാൻ വളരെയധികം സഹായിക്കുന്നു. ഇദ്ദേഹം 1968-ൽ കാശിയിൽ നിര്യാതനായി.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ വാസുദേവശരൺ അഗ്രവാൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=വാസുദേവശരൺ_അഗ്രവാൾ&oldid=1744235" എന്ന താളിൽനിന്ന് ശേഖരിച്ചത്