വാഴപ്പള്ളി അന്നപൂർണ്ണേശ്വരിക്ഷേത്രം
കേരളത്തിൽ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി വാഴപ്പള്ളിയിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് വാഴപ്പള്ളി അമ്മൻകോവിൽ അന്നപൂർണ്ണേശ്വരിക്ഷേത്രം. വാഴപ്പള്ളി ശിവക്ഷേത്രത്തിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ ദൂരെയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രധാന പ്രതിഷ്ടകൾ പാർവ്വതി ദേവിയുടെ അവതാര ഭാവങ്ങളായ ശ്രീ മധുരൈമീനാക്ഷിയും ശ്രീ അന്നപൂർണേശ്വരിയും ആകുന്നു.[1]
വാഴപ്പള്ളി അന്നപൂർണ്ണേശ്വരിക്ഷേത്രം | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 9°27′23″N 76°31′32″E / 9.45639°N 76.52556°E |
പേരുകൾ | |
മറ്റു പേരുകൾ: | അമ്മൻകോവിൽ |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം: | കേരളം |
ജില്ല: | കോട്ടയം |
പ്രദേശം: | വാഴപ്പള്ളി, ചങ്ങനാശ്ശേരി |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | അന്നപൂർണ്ണേശ്വരി |
പ്രധാന ഉത്സവങ്ങൾ: | ഉത്സവം (മേട വിഷു) |
ചരിത്രം
തിരുത്തുകവാഴപ്പള്ളിക്ഷേത്രത്തിലെ പുനഃരുദ്ധാരണ ജോലികൾക്കായി പത്തില്ലത്തിൽ പോറ്റിമാർ കേരളത്തിന്റെ തെക്കൻ പ്രദേശത്തു നിന്നും ശില്പികളെ കൊണ്ടുവന്നിരുന്നു.അവരുടെ മൂലകുടുംബസ്ഥാനം പഴയ തെക്കൻ വേണാടിന്റെ ഭാഗവും ഇന്ന് തിരുനെൽവേലി ജില്ലയിൽ പെട്ടതുമായ ശങ്കരനായനാർ കോവിൽ/ശങ്കരൻകോവിൽ എന്ന സ്ഥലമാണ്. അവർ വാഴപ്പള്ളി ക്ഷേത്രത്തിന്റെ കിഴക്ക് പ്രദേശങ്ങളിലും പുഴവാതിലുമായി താമസമാക്കി. അവർ അവരുടെ കുടുംബങ്ങളിൽ വെച്ചാചരിച്ചിരുന്ന തമിഴ് കുലാചാര മൂർത്തികളായ കുലദേവതമാർക്കായി അമ്മൻകോവിൽ പണിതീർക്കുകയും പിന്നീട് കുലദേവതമാർക്കൊപ്പം അന്നപൂർണ്ണേശ്വരിയെ കൂടി പ്രതിഷ്ഠിക്കുകയും ചെയ്തു. അന്നപൂർണ്ണേശ്വരിയമ്മയേയും മധുരൈമീനാക്ഷിയമ്മനേയും ഈ ക്ഷേത്ര സമുച്ചയത്തിൽ തുല്യപ്രാധാന്യത്തോടെ ആചരിക്കുന്നു..........
ക്ഷേത്രനിർമ്മിതി
തിരുത്തുകകേരളീയ വാസ്തു സമ്പ്രദായം
പ്രധാന പ്രതിഷ്ഠാമൂർത്തികൾ
തിരുത്തുക- മധുരൈമീനാക്ഷിയമ്മൻ
- അന്നപൂർണ്ണേശ്വരി
മധുരൈമീനാക്ഷിയമ്മയുടെ ഉപദേവതമാർ
തിരുത്തുക- ശ്രീ മുത്താരമ്മൻ
- ശ്രീ ഉച്ചിമാകാളിയമ്മൻ
- ശ്രീ വടുകഭൈരവർ
- ആൽത്തറ ശ്രീ മഹാഗണപതി
പരിവാരദേവതകൾ
തിരുത്തുക- പേച്ചിയമ്മൻ
- ചുടലമാടൻതമ്പുരാൻ
അന്നപൂർണ്ണേശ്വരിയുടെ ഉപദേവതമാർ
തിരുത്തുക- മഹാഗണപതി
- വേണുഗോപാലമൂർത്തി
- യക്ഷിയമ്മ
- ബ്രഹ്മരക്ഷസ്
- നാഗങ്ങൾ
പൂജകൾ
തിരുത്തുക- ഉഷഃപൂജ
- ഉച്ചപൂജ
- അത്താഴപൂജ
ക്ഷേത്രത്തിൽ എത്തിചേരാൻ
തിരുത്തുകചങ്ങനാശ്ശേരി പട്ടണത്തിൽ നിന്നും 2 കി.മി ദൂരെ വാഴപ്പള്ളിയിൽ സ്ഥിതിചെയ്യുന്നു. എം.സിറോഡിലെ മതുമൂലയിൽ നിന്നും വരുമ്പോൾ വാഴപ്പള്ളി ടെമ്പിൾ റോഡിൽ നിന്നും അമ്മൻ കോവിൽ ക്ഷേത്രത്തിലേക്കുള്ള റോഡിലൂടെ അര കി.മി. യാത്ര ചെയ്തു ക്ഷേത്രത്തിന്റെ വടക്കേനടയിൽ എത്താം.
വാഴപ്പള്ളിയിലെ ക്ഷേത്രങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ ചങ്ങനാശ്ശേരി (കഴിഞ്ഞ നൂറ്റാണ്ടിൽ; 1999) -- പ്രൊഫ. രാമചന്ദ്രൻ നായർ