വാളമര
ചെടിയുടെ ഇനം
(വാളരിപ്പയർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫാബേസിയേ സസ്യകുടുംബത്തിലെ ഒരു പച്ചക്കറിയിനമാണ് വാളമര. ഇംഗ്ലീഷിൽ സ്വോഡ് ബീൻ എന്നറിയപ്പെടുന്ന ഇവ മലയാളത്തിൽ വാളരിപ്പയർ, വാൾപ്പയർ, വാളരിങ്ങ എന്നൊക്കെയും അറിയപ്പെടുന്നു. ഇവയുടെ കായ്കൾക്ക് വാൾത്തലപ്പിനോട് സാമ്യമുള്ളതിനാലാണ് ഇവ ഇത്തരത്തിൽ അറിയപ്പെടുന്നത്.
വാളമര Canavalia gladiata | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C. gladiata
|
Binomial name | |
Canavalia gladiata | |
Synonyms | |
|
വിവരണം
തിരുത്തുക6 അടി വരെ ഉയരത്തിൽ ചുറ്റിപ്പിടിച്ചു വളരുന്ന ഇവയിൽ പിങ്ക്, വെള്ള കലർന്ന പൂക്കൾ ഉണ്ടാകുന്നു[2]. ഏകദേശം ഒന്നര മാസമാകുമ്പോളാണ് ചെടികൾ പുഷ്പിക്കുന്നത്. ചെടി കാലിത്തീറ്റയായും ഉപയോഗിക്കുന്നു. ഒരു ചുവട് ഇനത്തിൽ നിന്നും ഏകദേശം രണ്ട് കിലോയോളം വിഅളവ് ലഭിക്കുന്നു.