കേരളത്തിൽ ദേശാടകനായി എത്തുന്ന ഒരു പക്ഷിയാണ് വാലൻ പെരുമീവൽക്കാട. ഇതിന്റെ ഇംഗ്ലീഷ് പേര് Collared Pratincole എന്നും ശാസ്ത്രീയ നാമം Glareola pratincola എന്നുമാണ്.

വാലൻ പെരുമീവൽക്കാട
on the ground and in flight
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Charadriiformes
Family: Glareolidae
Genus: Glareola
Species:
G. pratincola
Binomial name
Glareola pratincola
(Linnaeus, 1766)
Range of G. pratincola     Breeding      Resident      Non-breeding      Vagrant (seasonality uncertain)
Synonyms

Hirundo pratincola Linnaeus, 1766

24 - 28 സെന്റീമീറ്റർ വരെ നീളം വരുന്ന ഇവയുടെ നിറംപൊതുവേ തവിട്ടാണ് വയർ ഭാഗവും വെള്ളയും ചിറകിന്റെ അടിവശം ചെമ്പൻ നിറവുമാണ് കണ്ണിൽ നിന്നും തുടങ്ങി താഴേക്ക് ഒരു കറുത്ത വരയും ഉണ്ടാകും. പ്രാണികളാണ് ഇവയുടെ പ്രധാന ഭക്ഷണം യൂറോപ്പിലും തെക്കു പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളിലും ആഫ്രിക്കൻ പ്രദേശങ്ങളിലും പ്രജനനം നടത്തുന്ന ഇവ തണുപ്പുകാലത്ത് ഭൂമധ്യരേഖാ പ്രദേശങ്ങളിലേക്ക് ദേശാടനം നടത്തുന്നു.

ഈ പക്ഷിയുടെ അടുത്ത ബന്ധുവും വളരെയധികം രൂപ സാദൃശ്യവുമുള്ള വലിയ മീവൽക്കാടയും (Oriental pratincole) കേരളത്തിൽ ദേശാടകനായി എത്തുന്ന ഇനമാണ്.

വാലൻ പെരുമീവൽക്കാടയുടെ പേര് സൂചിപ്പിക്കുന്നതു പോലെ, പറക്കുമ്പോൾ ദൃശ്യമാകുന്ന ഇതിന്റെ ഫോർക്ക് ആകൃതിയിലുള്ള നീളമുള്ള വാൽ നോക്കി ഇതിനെ വേർതിരിച്ചറിയാവുന്നതാണ്

  1. BirdLife International (2017). "Glareola pratincola". IUCN Red List of Threatened Species. 2017: e.T22694127A120026910. doi:10.2305/IUCN.UK.2017-3.RLTS.T22694127A120026910.en. Retrieved 11 November 2021.
"https://ml.wikipedia.org/w/index.php?title=വാലൻ_പെരുമീവൽക്കാട&oldid=3690356" എന്ന താളിൽനിന്ന് ശേഖരിച്ചത്