കേരളത്തിലുള്ളള ധീവര വിഭാഗത്തിൽ പെട്ട ഒരു പ്രമുഖ ജനസമൂഹമാണ് വാലന്മാർ. പരമ്പരാഗതമായി മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന വിഭാഗമാണ് ഇവർ. മത്സ്യബന്ധനം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള പല വിഭാഗങ്ങളുണ്ട്. ഇവർ സമാനമായ തൊഴിൽമേഖലയിലാണ് ഏർപ്പെട്ടിട്ടുള്ളതെങ്കിലും പ്രാദേശികമായി വ്യത്യസ്ത പേരുകളിലാണ് അറിയപ്പെട്ടുപോരുന്നത്. അരയന്മാർ, മുക്കുവർ, വാലന്മാർ തുടങ്ങിയവർ ഇക്കൂട്ടത്തിൽപ്പെടുന്നു. പിൽക്കാലത്ത് ധീവരർ എന്ന പൊതുനാമത്തിൽ ഇവർ അറിയപ്പെടുകയും ഇവർക്കിടയിൽ പൊതുവായ കൂട്ടായ്മ ഉണ്ടാവുകയും ചെയ്തു.

"https://ml.wikipedia.org/w/index.php?title=വാലൻ&oldid=1971026" എന്ന താളിൽനിന്ന് ശേഖരിച്ചത്