അരയൻ

(അരയന്മാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിന്റെ തീരദേശത്തുള്ള ധീവര വിഭാഗത്തിൽ പെട്ട ഒരു പ്രമുഖ ജനസമൂഹമാണ് അരയന്മാർ. പരമ്പരാഗതമായി മത്സ്യബന്ധനം മുഖ്യ ജീവിതവൃത്തിയായുള്ള ഇവരിൽ ബഹുഭൂരിപക്ഷവും ഹിന്ദുമതവിശ്വാസികളാണ്.

ചരിത്രം

തിരുത്തുക

അരയർ ഉൾപ്പെടുന്ന ധീവര വിഭാഗക്കാരുടെ പ്രാമാണികത്വത്തിന് സിന്ധുതടസംസ്കാരകാലത്തോളം പഴക്കമുണ്ട്. ചെമ്പിൽ അരയൻ എന്ന യോദ്ധാവിന്റെ കീഴിൽ വന്ന അരയന്മാരുടെ പട 1809-ൽ മക്കാളെ പ്രഭുവിന്റെ കൊട്ടാരമായ ബോൾ‌ഗാട്ടി പാലസ് ആക്രമിച്ച് ബ്രിട്ടീഷുകാരെ നേരിട്ടതായി ചരിത്രമുണ്ട്. തൃപ്പൂണിത്തുറ കൊട്ടാരത്തിൽ നിന്ന് പുറപ്പെടുന്ന അത്തച്ചമയ ഘോഷയാത്രയിൽ ചെമ്പിൽ അരയന് പ്രത്യേകം സ്ഥാനം നൽകി വരുന്നുണ്ട്.[1]

സാമൂഹികം

തിരുത്തുക

അരയന്മാരുടെ സാമൂഹ്യജീവിതത്തെ അധികരിച്ച് സാഹിത്യകൃതികളും ചലച്ചിത്രങ്ങളും നിർമ്മിക്കപ്പെട്ടിട്ടുണ്ട്. തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീൻ എന്ന നോവലിൽ അരയന്മാരുടെ ജീവിതം ചിത്രീകരിക്കപ്പെടുന്നുണ്ട്. ആ നോവലിനെ ആശ്രയിച്ച് ചെമ്മീൻ എന്ന പേരിൽ തന്നെ നിർമ്മിച്ച ചലച്ചിത്രത്തിലും, മറ്റൊരു മലയാള ചലച്ചിത്രമായ അമരത്തിലും അരയന്മാരുടെ ജീവിതം ചിത്രീകരിക്കപ്പെട്ടുണ്ട്. ആധുനികകേരളത്തിലെ ആദ്ധ്യാത്മികനവോത്ഥാന മണ്ഡലത്തിലെ പ്രമുഖയായ ‍അമൃതാനന്ദമയി അരയസമുദായത്തിലാണ് ജനിച്ചത്.

പ്രസിദ്ധരായവർ

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അരയന്മാർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അരയൻ&oldid=3829319" എന്ന താളിൽനിന്ന് ശേഖരിച്ചത്