വാലില്ലാപുഴ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2010 ഒക്ടോബർ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മലപ്പുറം ജില്ലയിലെ കീഴുപറമ്പ് പഞ്ചായത്തിലെ ഒരു കൊച്ചുഗ്രാമമാണ് വാലില്ലാപുഴ. അരീക്കോടിനും കോഴിക്കോട് ജില്ലയിലെ മുക്കത്തിനും ഇടയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ട ആളുകൾ ഇടകലർന്നു ജീവിക്കുന്നു.
തോട്ടുമുക്കം, കുനിയിൽ , കുറ്റൂളി, തൃക്കളയൂർ, എരഞ്ഞിമാവ് തുടങ്ങിയവയാണ് സമീപ സ്ഥലങ്ങൾ. കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിലാണ് വാലില്ലാപുഴ സ്ഥിതിചെയ്യുന്നത്. എം എ എൽ പി സ്കൂൾ, ജ്യോതിധാര സ്കൂൾ തുടങ്ങിയവയാണ് വാലില്ലാപുഴയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ. വർഷങ്ങൾ പഴക്കമുള്ള ജുമാ മസ്ജിദ്, ദാറുസ്സലാം മസ്ജിദ്, സെന്റ് മേരീസ് ദേവാലയം എന്നിവയാണ് വാലില്ലാപുഴയിലെ ആരാധനാലയങ്ങൾ.
കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വ്യാപിച്ചുകിടക്കുന്ന , സംസ്ഥാന വനം വകുപ്പിന്റെ അധീനതയിൽ ഉള്ള അരിമ്പ്രകുത്ത് വനം വാലില്ലാപുഴക്ക് തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നത്. കോടുമ്പുഴ ഫോറസ്റ്റ് റേഞ്ച് ഓഫീസ് സ്ഥിതിചെയ്യുന്നത് ഈ വനത്തിലാണ്.
പേരിനുപിന്നിൽ
തിരുത്തുകവർഷങ്ങൾക്കുമുമ്പ് ഒരു ഉരുൾപൊട്ടലിൽ മണ്ണൊഴുകിവന്ന് പുഴയുടെ ഒഴുക്കിനെ തടുക്കുകയും പുഴ ഒരു തടാകമായി മാറുകയും ചെയ്തു. അങ്ങനെ വാലു മുറിഞ്ഞു ഒഴുക്കുനിലച്ച പുഴ വാലില്ലാപുഴയെന്ന് അറിയപ്പെട്ടു. ഏക്കറുകണക്കിനു സ്ഥലത്തു പരന്നുകിടന്നിരുന്ന വാലില്ലാപുഴ തടാകം പിന്നീട് മണ്ണിട്ട് നികത്തപ്പെടുകയും ഇപ്പോൾ റോഡരികിൽ 15 സെന്റോളം സ്ഥലത്തു മാത്രം ഒതുങ്ങിയിരിക്കുന്ന ചെറിയൊരു വെള്ളക്കെട്ടായി മാറുകയും ചെയ്തിരിക്കുന്നു. അധികം വൈകാതെ ഇതും നാശത്തിന്റെ വക്കിലാണ്.