വാബാഷ് നദി
വാബാഷ് നദി /ˈwɔːbæʃ/ (French: Ouabache) അമേരിക്കൻ ഐക്യനാടുകളിലെ 503 മൈൽ (810 കിലോമീറ്റർ)[2] നീളമുള്ള ഒരു നദിയാണ്. ഇന്ത്യാന സംസ്ഥാനത്തുകൂടിയാണ് നദിയുടെ ഭൂരിഭാഗവും ഒഴുകുന്നത്. ഇൻഡ്യാന അതിർത്തിക്കടുത്തുള്ള ഒഹായോയിലെ ഹെഡ്‌വാട്ടറിൽ നിന്ന് ഉത്ഭവിക്കുന്ന നദി, തുടർന്ന് തെക്ക് പടിഞ്ഞാറൻ ദിശയിൽ വടക്കേ ഇന്ത്യാനയ്ക്ക് കുറുകെ ഇല്ലിനോയി അതിർത്തിയ്ക്ക് സമീപം തെക്കോട്ട് തിരിഞ്ഞ് ഒഹായോ നദിയിലേക്ക് പതിയ്ക്കുന്നതിനുമുമ്പ് തെക്കൻ ഭാഗം ഇന്ത്യാന-ഇല്ലിനോയി അതിർത്തിയായി മാറുന്നു. ഒഹായോ നദിയുടെ ഏറ്റവും വലിയ വടക്കൻ പോഷകനദിയും കുംബർലാൻഡ്, ടെന്നസി നദികൾക്ക് തൊട്ടുപിന്നിൽ മൂന്നാമത്തെ വലിയ നദിയുമാണിത്. ഇൻഡ്യാനയിലെ ഹണ്ടിംഗ്ടണിനടുത്തുള്ള അണക്കെട്ട് മുതൽ ഒഹായോ നദിയിലെ ടെർമിനസ് വരെ, വാബാഷ് നദി 411 മൈൽ (661 കിലോമീറ്റർ) ദൂരത്തിൽ തടസങ്ങളില്ലാതെ ഒഴുകുന്നു. ഇൻഡ്യാനയുടെ ഭൂരിഭാഗം പ്രദേശങ്ങളും നദിയുടെ നീർത്തടമാണ്. ടിപ്പെക്കാനോ നദി, വൈറ്റ് നദി, എംബറസ് നദി, ലിറ്റിൽ വാബാഷ് നദി എന്നിവയാണ് ഇതിൻറെ പ്രധാന പോഷകനദികൾ.
വാബാഷ് നദി | |
---|---|
Country | US |
States | ഒഹായോ ഇന്ത്യാന ഇല്ലിനോയി |
Physical characteristics | |
പ്രധാന സ്രോതസ്സ് | ഒഹായോയിലെ മെർസർ കൗണ്ടിയിലെ ഫോർട്ട് റിക്കവറിക്ക് സമീപം. |
നദീമുഖം | Ohio River near Shawneetown, Illinois |
നീളം | 503 മൈ (810 കി.മീ) |
Discharge | |
നദീതട പ്രത്യേകതകൾ | |
Progression | Wabash River → Ohio → Mississippi → Gulf of Mexico |
നദീതട വിസ്തൃതി | 33,100 ച മൈ (86,000 കി.m2) |
പോഷകനദികൾ |
അവലംബം
തിരുത്തുക- ↑ Benke, Arthur C.; Cushing, Colbert E. (6 September 2011). Rivers of North America. Elsevier. ISBN 9780080454184. Retrieved 4 April 2018 – via Google Books.
- ↑ U.S. Geological Survey. National Hydrography Dataset high-resolution flowline data. The National Map Archived 2017-08-23 at the Wayback Machine., accessed May 13, 2011