വാച്ച്മെൻ (ടിവി പരമ്പര)
എച്ച്ബിഒ അവതരിപ്പിച്ച ഒരു അമേരിക്കൻ സൂപ്പർഹീറോ നാടക ടെലിവിഷൻ പരമ്പരയാണ് വാച്ച്മെൻ. അലൻ മൂറും ഡേവ് ഗിബ്ബൺസും ചേർന്ന് രൂപംനൽകിയ വാച്ച്മെൻ എന്ന 1987 ലെ ഡിസി കോമിക്സ് പരമ്പരയുടെ തുടർച്ചയാണ് ഇത്. പരമ്പരയുടെ നിർമ്മാണവും രചനയും നിർവഹിച്ചത് ഡാമൺ ലിൻഡെലോഫാണ്. റെജീന കിംഗ്, ഡോൺ ജോൺസൺ, ടിം ബ്ലെയ്ക്ക് നെൽസൺ, യഹ്‌യ അബ്ദുൾ-മതീൻ II, ആൻഡ്രൂ ഹോവാർഡ്, ജേക്കബ് മിംഗ്-ട്രെന്റ്, ടോം മിസൺ, സാറാ വിക്കേഴ്സ്, ഡിലൻ ഷോംബിംഗ്, ലൂയിസ് ഗോസെറ്റ് ജൂനിയർ, ജെറമി ഐറോൺസ് എന്നിവർ അടങ്ങിയ ഒരു വലിയ താരനിര ഈ പരമ്പരയിൽ അണിനിരക്കുന്നു.
വാച്ച്മെൻ | |
---|---|
തരം |
|
സൃഷ്ടിച്ചത് | ഡമോൺ ലിൻഡലോഫ് |
അടിസ്ഥാനമാക്കിയത് | വാച്ച്മെൻ by
|
അഭിനേതാക്കൾ |
|
സംഗീതം |
|
രാജ്യം | അമേരിക്ക |
ഒറിജിനൽ ഭാഷ(കൾ) | ഇംഗ്ലീഷ് |
സീസണുകളുടെ എണ്ണം | 1 |
എപ്പിസോഡുകളുടെ എണ്ണം | 9 (എപ്പിസോഡുകളുടെ പട്ടിക) |
നിർമ്മാണം | |
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ(മാർ) |
|
നിർമ്മാണം |
|
നിർമ്മാണസ്ഥലം(ങ്ങൾ) |
|
ഛായാഗ്രഹണം |
|
എഡിറ്റർ(മാർ) |
|
സമയദൈർഘ്യം | 52–67 മിനിറ്റ് |
പ്രൊഡക്ഷൻ കമ്പനി(കൾ) |
|
വിതരണം | Warner Bros. Television Distribution |
സംപ്രേഷണം | |
ഒറിജിനൽ നെറ്റ്‌വർക്ക് | HBO |
ഒറിജിനൽ റിലീസ് | ഒക്ടോബർ 20, 2019 | – ഡിസംബർ 15, 2019
External links | |
Website |
യഥാർത്ഥ കോമിക്ക് സീരീസിന്റെ ഒരു റീമിക്സ് ആയി ലിൻഡലോഫ് ടെലിവിഷൻ പരമ്പരയെ ഉപമിച്ചു. ഈ പരമ്പര സാങ്കേതികമായി കോമിക്ക് സീരീസിന്റെ ഒരു തുടർച്ചയാണ്. കോമിക് പരമ്പര പുനഃസൃഷ്ടിക്കുന്നതിനു പകരം കോമിക്സിലെ സംഭവങ്ങൾക്ക് 34 വർഷത്തിനുശേഷം, പുതിയ കഥാപാത്രങ്ങളും സാഹചര്യങ്ങളും ഉൾപ്പെടുത്തി, ഒരു പുതിയ കഥ സൃഷ്ടിക്കുന്നതിൽ ലിൻഡെലോഫ് ശ്രദ്ധിച്ചു. 2019 ൽ ഒക്ലഹോമയിലെ തുൾസയിൽ നടന്ന വംശീയ അതിക്രമങ്ങളെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളിലാണ് ഈ പരമ്പര ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വംശീയ അനീതികൾ ആരോപിച്ചു സെവൻത് കാവൽറി എന്ന വെളുത്ത മേധാവിത്വ സംഘം തുൾസ പോലീസ് വകുപ്പിനെതിരെ ആയുധമെടുത്തു. "വൈറ്റ് നൈറ്റ്" നെ തുടർന്ന് സെവൻത് കാവൽറി പൊലീസുകാരെ അവരുടെ വീടുകളിൽ ചെന്ന് ആക്രമിക്കാൻ തുടങ്ങുന്നു. ഇതിനു തടയിടാൻ പോലീസുകാർ അവരെ തിരിച്ചറിയാതിരിക്കാൻ മുഖംമൂടി ധരിക്കുന്നു. സിസ്റ്റർ നൈറ്റ് എന്നറിയപ്പെടുന്ന ഡിറ്റക്ടീവ് ഏഞ്ചല അബാർ (റെജീന കിംഗ്) അവളുടെ സുഹൃത്തും മേധാവിയുമായ ജഡ് ക്രോഫോർഡിന്റെ (ജോൺസൺ) കൊലപാതകം അന്വേഷിക്കുകയും സെവൻത് കാവൽറിയെ ചുറ്റിപ്പറ്റിയുള്ള രഹസ്യങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു.
ഒൻപത് എപ്പിസോഡുകൾ ഉള്ള പരമ്പര 2019 ഒക്ടോബർ 20 ന് എച്ച്ബിഒയിൽ സംപ്രേഷണം ആരംഭിച്ചു. ആദ്യ സീസണിനുശേഷം, താൻ ഉദ്ദേശിച്ച കഥ പൂർത്തിയാക്കി എന്ന് അഭിപ്രായപ്പെട്ടു, ലിൻഡെലോഫ് പരമ്പരയുടെ നിർമാതാവ് എന്ന സ്ഥാനത്തു നിന്നും വിരമിച്ചു. ലിൻഡെലോഫ് അതെ സ്ഥാനത്തു തിരിച്ചെത്താതെ ഷോ തുടരാൻ കൂടുതൽ പദ്ധതികളൊന്നുമില്ലെന്ന് എച്ച്ബിഒ സ്ഥിരീകരിച്ചു.
കഥാസംഗ്രഹം
തിരുത്തുകകോമിക്ക് സീരീസിലെ സംഭവങ്ങൾക്ക് 34 വർഷത്തിനുശേഷമാണ് വാച്ച്മെൻ പരമ്പരയിലെ സംഭവങ്ങൾ അരങ്ങേറുന്നത്. ഇരുപതാം നൂറ്റാണ്ടിൽ നടക്കുന്നതായി ചിത്രീകരിച്ച കോമിക്കിൽ, ഒരിക്കൽ നായകന്മാരായി കാണപ്പെട്ടിരുന്ന കാവൽക്കാർ അവരുടെ അക്രമ രീതികൾ കാരണം നിയമവിരുദ്ധർ ആവുന്നു. 1985-ൽ, മുമ്പ് ഓസ്മാണ്ടിയാസ് എന്നറിയപ്പെട്ടിരുന്ന ഒരു സൂപ്പർഹീറോ ആയ അഡ്രിയാൻ വയഡ്റ്റ് , ന്യൂയോർക്ക് സിറ്റിയിൽ ഒരു അന്യഗ്രഹജീവിയെ ഉപയോഗിച്ച് ആക്രമണം നടത്തി ദശലക്ഷക്കണക്കിന് ആളുകളെ കൊലപ്പെടുത്തുന്നു. ഒരു പൊതു ഭീഷണിക്കെതിരെ രാഷ്ട്രങ്ങൾ അണിനിരക്കുന്നു. വയഡ്റ്റിന്റെ പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ മുൻ കൂട്ടാളികളെ വെറുപ്പിച്ചു. വയഡ്റ്റിന്റെ തെറ്റുകൾ ലോകത്തോട് പറയാൻ റോർഷാച്ച് പദ്ധതിയിട്ടിരുന്നു. ഡോക്ടർ മാൻഹട്ടൻ റോർഷാച്ചിനെ കൊലപ്പെടുത്തി അന്യഗ്രഹത്തിലേക്ക് കടക്കുന്നു. എന്നാൽ റോർഷാച്ച് തന്റെ ജേണൽ നേരത്തെ പ്രസിദ്ധീകരിക്കാൻ അയച്ചിരുന്നുവെന്ന് ഡോക്ടർ മാൻഹട്ടൻ അറിഞ്ഞിരുന്നില്ല.
ടെലിവിഷൻ പരമ്പരയിലെ സാഹചര്യങ്ങൾ 2019 ൽ ഒക്ലഹോമയിലെ തുൾസയിലാണ് നടക്കുന്നത്. റോർഷാച്ചിന്റെ രചനകളും മുഖംമൂടി ധരിച്ച ചിത്രത്തിലും പ്രചോദിതരായി, ഒരു വെളുത്ത മേധാവിത്വ ഗ്രൂപ്പായ സെവൻത് കാവൽറി ന്യൂനപക്ഷങ്ങൾക്കും പോലീസിനും എതിരെ യുദ്ധം ചെയ്യുന്നു. 2016 ലെ ക്രിസ്മസ് രാവിൽ, സെവൻത് കാവൽറി തുൾസ പോലീസ് ഡിപ്പാർട്ട്‌മെന്റിൽ ജോലി ചെയ്യുന്ന 40 പോലീസ് ഉദ്യോഗസ്ഥരുടെ വീടുകളിൽ ആക്രമണം നടത്തി. ഈ സംഭവം പിന്നീട് "വൈറ്റ് നൈറ്റ്" എന്ന പേരിൽ അറിയപ്പെട്ടു. ഈ ആക്രമണത്തെ അതിജീവിച്ചവരിൽ ഡിറ്റക്ടീവ് ഏഞ്ചല അബാർ, പോലീസ് മേധാവി ജഡ് ക്രോഫോർഡ് എന്നിവർ മാത്രമാണ് വീണ്ടും പോലീസിൽ തുടർന്നത്. പോലീസിന് അവരുടെ തൊഴിൽ വെളിപ്പെടുത്താതിരിക്കാനും, ജോലിയിലായിരിക്കുമ്പോൾ മുഖമൂടി ധരിച്ചു അവരുടെ വ്യക്തിവിവരങ്ങൾ സംരക്ഷിക്കാനും ഉതകുന്നരീതിയിൽ പിന്നീട് നിയമങ്ങൾ പാസാക്കപ്പെട്ടു.
അഭിനേതാക്കളും കഥാപാത്രങ്ങളും
തിരുത്തുകമുഖ്യ കഥാപാത്രങ്ങൾ
തിരുത്തുക- റെജീന കിംഗ് - ഡിറ്റക്ടീവ് ഏഞ്ചല അബാർ / സിസ്റ്റർ നൈറ്റ്, കന്യാസ്ത്രീയുടെ വേഷം ധരിക്കുന്ന ഒരു തുൾസ പോലീസ് ഡിറ്റക്ടീവ്
- ഡോൺ ജോൺസൺ - ജഡ് ക്രോഫോർഡ്, തുൾസ പോലീസ് മേധാവി.
- ടിം ബ്ലെയ്ക്ക് നെൽസൺ- വേഡ് ടിൽമാൻ / ലുക്കിംഗ് ഗ്ലാസ്, തുൾസ പോലീസ് ഡിറ്റക്ടീവ്, പ്രതിഫലന മാസ്ക് ധരിക്കുന്നു.
- യഹ്‌യ അബ്ദുൾ-മതീൻ II - കാൽവിൻ "കാൽ" അബാർ, ഏഞ്ചലയുടെ ഭർത്താവ്, ജോനാഥൻ "ജോൺ" ഓസ്റ്റെർമാൻ / ഡോക്ടർ മാൻഹട്ടന്റെ ഒരു രൂപമായി മാറുന്നു.
- ആൻഡ്രൂ ഹോവാർഡ് - റെഡ് സ്‌കെയർ, തുൾസ പോലീസ് ഡിറ്റക്ടീവ്, പ്രധാനമായും ചുവന്ന വസ്ത്രം ധരിക്കുകയും റഷ്യൻ ഉച്ചാരണത്തോടെ സംസാരിക്കുകയും ചെയ്യുന്നു.
- ജേക്കബ് മിംഗ്-ട്രെന്റ് - പാണ്ട, തുൾസ പോലീസ് ഡിറ്റക്ടീവ്, പൂർണ്ണ ഭീമൻ പാണ്ട മാസ്ക് ധരിക്കുന്നു.
- ടോം മിസൺ - മിസ്റ്റർ ഫിലിപ്സ്, യഥാർത്ഥ മിസ്റ്റർ ഫിലിപ്സിന്റെ ക്ലോണുകളുടെ ഒരു പരമ്പര, യഥാർത്ഥത്തിൽ ഡോക്ടർ മാൻഹട്ടൻ സൃഷ്ടിച്ചതാണ്, വയഡ്റ്റിന്റെ സേവകരായി പ്രവർത്തിക്കുന്നു.
- സാറാ വിക്കേഴ്സ് - മിസ്. ക്രൂക്ക്ഷാങ്ക്സ്, യഥാർത്ഥ മിസ്സിസ് ക്രൂക്ക്ഷാങ്ക്സിന്റെ ക്ലോണുകളുടെ ഒരു പരമ്പര, യഥാർത്ഥത്തിൽ ഡോക്ടർ മാൻഹട്ടൻ സൃഷ്ടിച്ചതാണ്, വയഡ്റ്റിന്റെ സേവകരായി പ്രവർത്തിക്കുന്നു.
- ഡിലൻ ഷോംബിംഗ് - ഏഞ്ചലയുടെ വളർത്തുപുത്രനായ ടോഫർ അബാർ, ജൈവിക മാതാപിതാക്കളായ ഡോയ്‌ൽസ് "വൈറ്റ് നൈറ്റിൽ" കൊല്ലപ്പെട്ടു.
- ലൂയിസ് ഗോസെറ്റ് ജൂനിയർ - ഏഞ്ചലയുടെ മുത്തച്ഛനായ വിൽ റീവ്സ്, മുമ്പ് ഹൂഡ്ഡ് ജസ്റ്റിസ് എന്നറിയപ്പെട്ടിരുന്നു, ആദ്യത്തെ മുഖംമൂടി നായകൻ.
- ജെറമി ഐറോൺസ് - അഡ്രിയാൻ വയഡ്റ്റ്, മുൻ ബിസിനസുകാരനും "ലോകത്തിലെ ഏറ്റവും മിടുക്കനായ മനുഷ്യൻ" എന്നറിയപ്പെടുന്ന സൂപ്പർഹീറോ ഓസിമാണ്ടിയാസ്. വ്യാഴത്തിന്റെ ചന്ദ്രൻ ആയ യൂറോപ്പയിൽ ഒരു കൊട്ടാരത്തിൽ ആണ് ഇപ്പോൾ വസിക്കുന്നത്.
- ജീൻ സ്മാർട്ട് - ലോറി ബ്ലെയ്ക്ക്, മുമ്പ് എഫ്ബിഐ ഏജന്റും ആന്റി-വിജിലന്റ് ടാസ്ക് ഫോഴ്സ് അംഗവുമായ രണ്ടാമത്തെ സിൽക്ക് സ്പെക്ടറാണ്.
- ഹോംഗ് ചോ - ലേഡി ട്രിയു, ട്രിയു ഇൻഡസ്ട്രീസിന്റെ ഉടമ
മറ്റു കഥാപാത്രങ്ങൾ
തിരുത്തുക- ജെയിംസ് വോക്ക് - ജോ കീൻ ജൂനിയർ, റിപ്പബ്ലിക്കൻ സെനറ്ററും സെവൻത് കാവൽറിയുടെ നേതാവും.
- ഫ്രാൻസെസ് ഫിഷർ - ജെയ്ൻ ക്രോഫോർഡ്, ജഡ്ഡിന്റെ ഭാര്യ, സെവൻത് കാവൽറി അംഗം.
- ജെസീക്ക കാമാച്ചോ - പൈറേറ്റ് ജെന്നി, കടൽക്കൊള്ളക്കാരുടെ പ്രചോദനാത്മകമായ വസ്ത്രം ധരിച്ച തുൾസ പോലീസ് അംഗം
- അഡ്‌ലിൻ സ്പൂൺ - എമ്മ അബാർ, ഏഞ്ചലയുടെയും, കാലിന്റെയും ഇളയ ദത്തുപുത്രി.
- ലില്ലി റോസ് സ്മിത്ത് - റോസി അബാർ, ഏഞ്ചലയുടെയും, കാലിന്റെയും മൂത്ത ദത്തുപുത്രി.
- സ്റ്റീവൻ നോർഫ്ലീറ്റ് - ഒ.ബി. വില്യംസ്, വിൽ റീവ്സിന്റെ പരേതനായ പിതാവും ഏഞ്ചല അബാറിന്റെ മുത്തച്ഛനും.
- അലക്സിസ് ലൗഡർ - റൂത്ത് വില്യംസ്, വിൽ റീവ്സിന്റെ പരേതയായ അമ്മയും ഏഞ്ചല അബാറിന്റെ മുത്തശ്ശിയും.
- ജോളി ഹോംഗ്-റാപ്പപോർട്ട് - ബിയാൻ, പ്രത്യക്ഷത്തിൽ ലേഡി ട്രിയുവിന്റെ മകൾ, വാസ്തവത്തിൽ ട്രിയുവിന്റെ അമ്മയുടെ ക്ലോണാണ്.
എപ്പിസോഡുകൾ
തിരുത്തുകNo. | Title | Directed by | Written by | Original air date | Prod. code | U.S. viewers (millions) |
---|---|---|---|---|---|---|
1 | "ഇറ്റ്സ് സമ്മർ ആൻഡ് വി ആർ റണ്ണിങ് ഔട്ട് ഓഫ് ഐസ്" | നിക്കോൾ കാസ്സെൽ | ഡാമൺ ലിൻഡെലോഫ് | ഒക്ടോബർ 20, 2019 | 101 | 0.799[1] |
2 | "മാർഷ്യൽ ഫീറ്റ്സ് ഓഫ് കോമാൻഷ് ഹോഴ്‌സ്മെൻഷിപ്" | നിക്കോൾ കാസ്സെൽ | ഡാമൺ ലിൻഡെലോഫ് & നിക്ക് ക്യൂസ് | ഒക്ടോബർ 27, 2019 | 102 | 0.765[2] |
3 | "ഷീ വാസ് കിൽഡ് ബൈ സ്പേസ് ജങ്ക്" | സ്റ്റീഫൻ വില്യംസ് | ഡാമൺ ലിൻഡെലോഫ് & ലീല ബയോക്ക് | നവംബർ 3, 2019 | 103 | 0.648[3] |
4 | "ഇഫ് യു ഡോണ്ട് ലൈക് മൈ സ്റ്റോറി, റൈറ്റ് യുവർ ഓൺ" | ആന്ദ്രിജ് പരേഖ് | ഡാമൺ ലിൻഡെലോഫ് & ക്രിസ്റ്റൽ ഹെൻറി | നവംബർ 10, 2019 | 104 | 0.707[4] |
5 | "ലിറ്റൽ ഫിയർ ഓഫ് ലൈറ്റ്നിങ്" | സ്റ്റെഫ് ഗ്രീൻ | ഡാമൺ ലിൻഡെലോഫ് & കാർലി വ്രേ | നവംബർ 17, 2019 | 105 | 0.752[5] |
6 | "ദിസ് എക്സ്ട്രാഓർഡിനറി ബീയിങ്" | സ്റ്റീഫൻ വില്യംസ് | ഡാമൺ ലിൻഡെലോഫ് & കോർഡ് ജെഫേഴ്സൺ | നവംബർ 24, 2019 | 106 | 0.620[6] |
7 | "ആൻ ഓൾമോസ്റ്റ് റിലീജിയസ് ഓവ്" | ഡേവിഡ് സെമെൽ | സ്റ്റേസി ഒസി-കുഫോർ & ക്ലെയർ കിച്ചൽ | ഡിസംബർ 1, 2019 | 107 | 0.779[7] |
8 | "എ ഗോഡ് വാക്സ് ഇൻറ്റു എബാർ" | നിക്കോൾ കാസ്സെൽ | ജെഫ് ജെൻസൻ & ഡാമൺ ലിൻഡെലോഫ് | ഡിസംബർ 8, 2019 | 108 | 0.822[8] |
9 | "സീ ഹൗ ദേ ഫ്ലൈ" | ഫ്രെഡറിക് ഇ.ഒ. ടോയ് | നിക്ക് ക്യൂസ് & ഡാമൺ ലിൻഡെലോഫ് | ഡിസംബർ 15, 2019 | 109 | 0.935[9] |
നേട്ടങ്ങളും പുരസ്കാരങ്ങളും
തിരുത്തുകവർഷം | അവാർഡ് | വിഭാഗം | നോമിനി (കൾ) | ഫലം | Ref. |
---|---|---|---|---|---|
അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്‌സ് | ഈ വർഷത്തെ ടെലിവിഷൻ പ്രോഗ്രാമുകൾ | വാച്ച്മെൻ | വിജയിച്ചു | [10] | |
ക്ലിയോ അവാർഡ്‌സ് | ടെലിവിഷൻ / സ്ട്രീമിംഗ്: ടീസർ | ടിക്ക് ടോക്ക് | വിജയിച്ചു | [11] | |
കോസ്റ്റ്യൂം ഡിസൈനർസ് ഗിൽഡ് അവാർഡ്‌സ് | സയൻസ് ഫി / ഫാന്റസി ടെലിവിഷനിലെ മികവ് | ഷാരൻ ഡേവിസ് ("ഇറ്റ്സ് സമ്മർ ആൻഡ് വി ആർ റണ്ണിങ് ഔട്ട് ഓഫ് ഐസ് " എന്നതിന്) | നാമനിർദ്ദേശം | [12] | |
ക്രിട്ടിക്സ് ചോയ്സ് ടെലിവിഷൻ അവാർഡ്‌സ് | മികച്ച നാടക പരമ്പര | വാച്ച്മെൻ | നാമനിർദ്ദേശം | [13] | |
ഒരു നാടക പരമ്പരയിലെ മികച്ച നടി | റെജീന കിംഗ് | വിജയിച്ചു | |||
ഒരു നാടക പരമ്പരയിലെ മികച്ച സഹനടൻ | ടിം ബ്ലെയ്ക്ക് നെൽസൺ | നാമനിർദ്ദേശം | |||
ഒരു നാടക പരമ്പരയിലെ മികച്ച സഹനടി | ജീൻ സ്മാർട്ട് | വിജയിച്ചു | |||
ഡയറക്ടേഴ്സ് ഗിൽഡ് ഓഫ് അമേരിക്ക അവാർഡ്‌സ് | മികച്ച സംവിധാനം - നാടക പരമ്പര | നിക്കോൾ കാസ്സെൽ ("ഇറ്റ്സ് സമ്മർ ആൻഡ് വി ആർ റണ്ണിങ് ഔട്ട് ഓഫ് ഐസ് " എന്നതിന്) | വിജയിച്ചു | [14] | |
സ്റ്റീഫൻ വില്യംസ് ("ദിസ് എക്സ്ട്രാഓർഡിനറി ബീയിങ്") | നാമനിർദ്ദേശം | ||||
ഗ്ലാഡ് മീഡിയ അവാർഡ്‌സ് | മികച്ച വ്യക്തിഗത എപ്പിസോഡ് | "ദിസ് എക്സ്ട്രാഓർഡിനറി ബീയിങ്" | Pending | [15] | |
പ്രൊഡ്യൂസേഴ്‌സ് ഗിൽഡ് ഓഫ് അമേരിക്ക അവാർഡ്‌സ് | മികച്ച നിർമ്മാതാവ് - നാടകം | ഡാമൺ ലിൻഡെലോഫ്, ടോം സ്പെസിയാലി, നിക്കോൾ കാസ്സൽ, സ്റ്റീഫൻ വില്യംസ്, ജോസഫ് ഇ. ഇബെർട്ടി, റോൺ ഷ്മിഡ്, ലീല ബയോക്ക്, നിക്ക് ക്യൂസ്, ക്രിസ്റ്റൽ ഹെൻറി, കാരെൻ വാക്കർ, ജോൺ ബ്ലെയർ, കാർലി വ്രേ | നാമനിർദ്ദേശം | [16] | |
സാറ്റലൈറ്റ് അവാർഡ്‌സ് | മികച്ച ടെലിവിഷൻ സീരീസ് - തരം | വാച്ച്മെൻ | നാമനിർദ്ദേശം | [17] | |
മികച്ച നടി - ടെലിവിഷൻ സീരീസ് | റെജീന കിംഗ് | നാമനിർദ്ദേശം | |||
സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് അവാർഡ്‌സ് | ഒരു ടെലിവിഷൻ സീരീസിലെ ഒരു സ്റ്റണ്ട് സമന്വയത്തിന്റെ മികച്ച പ്രകടനം | വാച്ച്മെൻ | നാമനിർദ്ദേശം | [18] | |
സൊസൈറ്റി ഓഫ് കമ്പോസേഴ്‌സ് & ലിറിസിസ്റ്സ് അവാർഡ്‌സ് | ഒരു ടെലിവിഷൻ അല്ലെങ്കിൽ സ്ട്രീമിംഗ് നിർമ്മാണത്തിനായുള്ള മികച്ച ഒറിജിനൽ സ്കോർ | ട്രെന്റ് റെസ്‌നോർ & ആറ്റികസ് റോസ് | Pending | [19] | |
വിഷ്വൽ എഫക്റ്റ്സ് സൊസൈറ്റി അവാർഡ്‌സ് | ഒരു എപ്പിസോഡിലെ മികച്ച കമ്പോസിറ്റിംഗ് | നഥാനിയൽ ലാരൂച്ചെ, ഇയി ട്യൂബി, പെറുനിക യോർഗോവ, മിച്ചൽ ബീറ്റൺ ("പൈലറ്റ്; ലുക്കിംഗ് ഗ്ലാസ്" എന്നതിന്) | നാമനിർദ്ദേശം | [20] | |
റൈറ്റേഴ്സ് ഗിൽഡ് ഓഫ് അമേരിക്ക അവാർഡ്‌സ് | നാടക പരമ്പര | ലീല ബയോക്ക്, നിക്ക് ക്യൂസ്, ക്രിസ്റ്റൽ ഹെൻറി, ബ്രാൻഡൻ ജേക്കബ്സ്-ജെൻകിൻസ്, കോർഡ് ജെഫേഴ്സൺ, ജെഫ് ജെൻസെൻ, ക്ലെയർ കിച്ചൽ, ഡാമൺ ലിൻഡെലോഫ്, സ്റ്റേസി ഒസി-കുഫോർ, ടോം സ്പെസിയാലി, കാർലി വ്രേ | നാമനിർദ്ദേശം | [21] | |
പുതിയ പരമ്പര | വിജയിച്ചു |
അവലംബം
തിരുത്തുക- ↑ Metcalf, Mitch (October 22, 2019). "Updated: ShowBuzzDaily's Top 150 Sunday Cable Originals & Network Finals: 10.20.2019". Showbuzz Daily. Archived from the original on 2019-10-22. Retrieved October 22, 2019.
- ↑ Metcalf, Mitch (October 29, 2019). "Updated: ShowBuzzDaily's Top 150 Sunday Cable Originals & Network Finals: 10.27.2019". Showbuzz Daily. Archived from the original on 2019-10-29. Retrieved October 29, 2019.
- ↑ Metcalf, Mitch (November 5, 2019). "Updated: ShowBuzzDaily's Top 150 Sunday Cable Originals & Network Finals: 11.3.2019". Showbuzz Daily. Archived from the original on 2019-11-05. Retrieved November 5, 2019.
- ↑ Metcalf, Mitch (November 12, 2019). "Updated: ShowBuzzDaily's Top 150 Sunday Cable Originals & Network Finals: 11.10.2019". Showbuzz Daily. Archived from the original on 2019-11-12. Retrieved November 12, 2019.
- ↑ Metcalf, Mitch (November 19, 2019). "Updated: ShowBuzzDaily's Top 150 Sunday Cable Originals & Network Finals: 11.17.2019". Showbuzz Daily. Archived from the original on 2019-11-20. Retrieved November 19, 2019.
- ↑ Metcalf, Mitch (November 26, 2019). "Updated: ShowBuzzDaily's Top 150 Sunday Cable Originals & Network Finals: 11.24.2019". Showbuzz Daily. Archived from the original on 2019-12-24. Retrieved November 26, 2019.
- ↑ Metcalf, Mitch (December 4, 2019). "Updated: ShowBuzzDaily's Top 150 Sunday Cable Originals & Network Finals: 12.1.2019". Showbuzz Daily. Archived from the original on 2019-12-04. Retrieved December 4, 2019.
- ↑ Metcalf, Mitch (December 10, 2019). "Updated: ShowBuzzDaily's Top 150 Sunday Cable Originals & Network Finals: 12.8.2019". Showbuzz Daily. Archived from the original on 2019-12-10. Retrieved December 10, 2019.
- ↑ Metcalf, Mitch (December 17, 2019). "Updated: ShowBuzzDaily's Top 150 Sunday Cable Originals & Network Finals: 12.15.2019". Showbuzz Daily. Archived from the original on 2019-12-17. Retrieved December 17, 2019.
- ↑ Tangcay, Jazz (December 4, 2019). "AFI Awards: Top Films and TV Shows Include 'Joker,' 'Farewell,' 'Succession,' Watchmen". Variety. Retrieved December 4, 2019.
- ↑ Howard, Annie (November 21, 2019). "Clio Entertainment Awards 2019: 'Joker,' 'Us,' 'Game of Thrones' Among Top Winners". The Hollywood Reporter. Retrieved December 4, 2019.
- ↑ "22nd Costume Designers Guild Awards Nominees". Costume Designers Guild. Archived from the original on 2020-03-02. Retrieved January 11, 2020.
- ↑ "Critics' Choice Awards 2020: Fleabag, Watchmen, When They See Us, Unbelievable Among TV Nominees". TVLine. December 8, 2019. Retrieved December 8, 2019.
- ↑ "DGA Announces 2019 Awards Nominees for: Dramatic Series; Comedy Series; and Variety/Talk/News/Sports – Specials". Directors Guild of America. January 10, 2020. Retrieved January 10, 2020.
- ↑ Gardner, Chris; Howard, Annie (January 8, 2020). "GLAAD Media Awards: 'Booksmart,' 'Bombshell,' 'Rocketman' Among Nominees". The Hollywood Reporter. Retrieved January 8, 2020.
- ↑ "Nominations Announced in Motion Pictures and Television Programs Categories - 2020 Awards". Producers Guild of America. January 7, 2020. Retrieved January 12, 2020.
- ↑ International Press Academy Editors (December 2, 2019). "INTERNATIONAL PRESS ACADEMY THE 24TH ANNUAL SATELLITE AWARDS" (PDF). Satellite Awards. Retrieved December 4, 2019.
{{cite web}}
:|last=
has generic name (help) - ↑ "SAG Award Nominations: The Complete List". Variety. December 11, 2019. Retrieved December 11, 2019.
- ↑ The Society of Composers & Lyricists (December 2, 2019). "SCL Awards Nominations". Society of Composers & Lyricists Awards. Retrieved December 4, 2019.
- ↑ Hipes, Patrick (January 7, 2020). "VES Awards Nominations: 'The Lion King', 'Alita: Battle Angel', 'The Mandalorian' & 'GoT' Top List". Deadline. Retrieved January 7, 2020.
- ↑ McNary, Dave (December 5, 2019). "Writers Guild Unveils 2020 TV Award Nominees". Variety. Retrieved December 5, 2019.
ബാഹ്യ ലിങ്കുകൾ
തിരുത്തുക- ഔദ്യോഗിക വെബ്സൈറ്റ്
- "പെറ്റിപീഡിയ" Archived 2020-01-11 at the Wayback Machine., എഫ്ബിഐ ഏജൻറ് ഡേൽ പെറ്റിയുടെ സ്വഭാവം ശേഖരിച്ച പ്രപഞ്ച ഡാറ്റാബേസുമായി ബന്ധപ്പെട്ടതാണ്
- വാച്ച്മെൻ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ