ജീൻസ്
ജീൻസ് കാലുറ ഡെനിം അല്ലെങ്കിൽ ഡുങ്കാറീ എന്ന തുണിയുപയോഗിച്ചാണു നിർമ്മിക്കുന്നത്. 1873ൽ ആണ് ജീൻസ് എന്നു സാധാരണ നാം വിളിക്കുന്ന നീല ജീൻസ് എന്ന പ്രത്യേകതരം പാന്റ്സ് കണ്ടുപിടിച്ചത് ജേക്കബ് ഡേവിസ്, ലെവി സ്ട്രാസ്സ് എന്നിവരാണ്. ഈ പരുക്കൻ വസ്ത്രം യഥാർഥത്തിൽ ഖനിത്തൊഴിലാളികൾക്കും കാലിമേയ്ക്കുന്നവർക്കുമായാണു തയ്യാറാക്കിയത്. പക്ഷെ, ജീൻസ് കൗമാരപ്രായക്കാരുടെ ഇടയിലും ഹിപ്പികൾ പോലുള്ള ഗ്രൂപ്പുകൾക്കിടയിലുമാണു പ്രചാരം കൂടിയത്. ചരിത്രപരമായ ചില ജീൻസ് ബ്രാന്റുകളാണ് ലെവീസ്, ലീ, റാംഗ്ലർ എന്നിവ. ജീൻസ് പല രൂപത്തിൽ എത്തുന്നു. ഇറുകിയത്, ഉരുണ്ടത്, വണ്ണം കുറഞ്ഞത്, നീണ്ടത്, ബൂട്ട് കട്ട്, ഇടുങ്ങിയ ബോട്ടം, അരയ്ക്കു താഴെ, ഫിറ്റല്ലാത്തത്, തിളങ്ങുന്നവ എന്നിങ്ങനെ. ഇവ മറ്റു പന്റ്സ് രൂപങ്ങളേക്കാാൾ കൂടുതൽ കാലം ഐടുനിൽക്കുന്നവയുമാണ്. ലോകത്തൊട്ടാകെ വിവിധ ജനങ്ങൾക്കിടയിൽ ജീൻസിന്റെ പ്രചാരം വർദ്ധിച്ചു വരുന്നു. അവ പല സ്റ്റൈലിലും നിറങ്ങളിലും ലഭ്യമാണ്. നീലജീൻസിനെ അമേരിക്കൻ സംസ്കാരത്തിന്റെ ഭാഗമായാണ് ഇന്നു കാണുന്നത്.