വവ്വാക്കാവ്
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ കുലശേഖരപുരം പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു ഗ്രാമം ആണ് വവ്വാക്കാവ്. കരുനാഗപ്പള്ളി താലൂക്കിലെ വടക്ക് ഭാഗത്താണ സ്ഥിതിചെയ്യുന്നത്. ഓച്ചിറ, വലിയകുളങ്ങര, ചങ്ങങ്കുളങ്ങര, കടത്തൂർ, വള്ളിക്കാവ്, കുലശേഖരപുരം, ക്ലാപ്പന, പുത്തന്തെരുവ്, മണപ്പള്ളി തുടങ്ങിയവ സമീപ ഗ്രാമങ്ങളിൽ പെടുന്നു.
വവ്വാക്കാവ് | |||
നിർദ്ദേശാങ്കം: (find coordinates) | |||
രാജ്യം | ഇന്ത്യ | ||
സംസ്ഥാനം | കേരളം | ||
ജില്ല(കൾ) | കൊല്ലം | ||
ഏറ്റവും അടുത്ത നഗരം | കരുനാഗപ്പള്ളി | ||
ലോകസഭാ മണ്ഡലം | ആലപ്പുഴ | ||
നിയമസഭാ മണ്ഡലം | കരുനാഗപ്പള്ളി | ||
സമയമേഖല | IST (UTC+5:30) | ||
വിസ്തീർണ്ണം | ച.കി.മീ. km² (പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "ച" sq mi) | ||
കോഡുകൾ
|
ഭൂമിശാസ്ത്രം
തിരുത്തുകവവ്വാക്കാവ് പ്രദേശം കുലശേഖരപുരം, ഓച്ചിറ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്നു. എല്ലായിടവും പൊതുവേ ജനങ്ങൾ തിങ്ങിപ്പാർക്കുന്നു. വയലുകളിൽ മുൻപ് നെല്ല്, എള്ള് തുടങ്ങിയവ കൃഷി ചെയ്തിരുന്നു. ഇപ്പോൾ വയലുകൾ മിക്കവയും നികത്തി തെങ്ങിൻതോപ്പുകളാക്കുകയോ വീട് വയ്ക്കുകയോ ചെയ്തിരിക്കുന്നു.
സാംസ്കാരികം
തിരുത്തുകഇവിടത്തെ പ്രധാന തൊഴിൽ എന്തെന്ന് വ്യക്തമാക്കാനാകാത്ത വിധം വൈവിധ്യമാർന്ന തൊഴിലുകളിൽ ജനങ്ങൾ ഏർപ്പെടുന്നു. മുൻപ് തഴപ്പായ വ്യവസായവും കയർ നെയ്ത്തും സജീവമായിരുന്നുവെങ്കിലും ഇപ്പോൾ ഇല്ലെന്ന് തന്നെ പറയാം. ധാരാളം പേർ വിദേശരാജ്യങ്ങളിൽ, പ്രത്യേകിച്ച് ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്നു.. ജനങ്ങളിൽ ഭൂരിഭാഗവും ഹിന്ദുക്കളും മുസ്ലീങ്ങളും ആണ്. കൊട്ടാരത്തിൽ ശങ്കുള്ളി തന്റെ ഐതിഹ്യമാലയിൽ കായംകുളം കൊച്ചുണ്ണിയുടെ വിഹാരരംഗങ്ങളിൽ വവ്വാക്കാവിനെയും (അതിൽ വവ്വാക്കാട്) പരാമർശിച്ചിട്ടുണ്ട്. ദേശീയപാത 47 ഇതുവഴി കടന്നുപോകുന്നു. വവ്വാക്കാവ് ഗവണ്മെന്റ് എൽ.പി.സ്കൂൾ, കെ.എസ്.എഫ്.ഇ, പോസ്റ്റ് ഓഫീസ്, ഇൻഡ്യൻ ബാങ്ക്, കുലശേഖരപുരം സർവ്വീസ് സഹകരണ ബാങ്ക്, ഓച്ചിറ സർവീസ് സഹകരണ ബാങ്ക്, ലക്ഷ്മിവിലാസ് ബാങ്ക്, അയിഷമജീദ് കോളേജ് ഓഫ് ഫാർമസി,കിളിമാനൂർ കൊട്ടാരം വൈദ്യ കുടുംബത്തിലെ പിൻതലമുറക്കാർ നടത്തിവരുന്ന S.A.V.M ആയുർവേദ ആശുപത്രി തുടങ്ങിയവ ഇവിടെ പ്രവർത്തിച്ചുവരുന്നു. ഇവിടെ ധാരാളം ചെറു ക്ഷേത്രങ്ങളും പള്ളികളുമുണ്ട്. നീലികുളം, ചങ്ങൻകുളങ്ങര എന്നീ സ്ഥലങ്ങളിലായി രണ്ട് വായനശാലകൾ പ്രവർത്തിക്കുന്നു.
പ്രധാന ആരാധനാലയങ്ങൾ
തിരുത്തുക- സെയിന്റ് ജോർജ്ജ്, കത്തോലിക്കാ ദൈവാലയം.
പുലിയൻകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
- ചങ്ങൻകുളങ്ങര ശിവ ക്ഷേത്രം
- വലിയകുളങ്ങര ദേവി ക്ഷേത്രം
- വവ്വാക്കാവ് ജുമാ മസ്ജിദ്
ഐതിഹ്യം
തിരുത്തുകവവ്വലുകൾ ധാരാളമായി ചേക്കേറിയിരുന്ന ഒരു കാവായിരൂന്നു ഈ പ്രദേശം. അങ്ങനെ ലഭിച്ച വവ്വാൽകാവ് എന്നസ്ഥലനാമം പിൽക്കാലത്ത് പരിനണമിച്ച് വവ്വാക്കാവ് എന്ന പേരിൽ അറിയപ്പെട്ടു കായംകുളം കൊച്ചുണ്ണിയുടേ പ്രധാന ഒളീത്താവളങ്ങളീല് ഒന്നായിരുന്നു ഈ സ്ഥലം. പണ്ടു രാത്രിയിൽ സഞ്ചരിക്കാൻ ഭയപ്പെട്ടിരുന്നത്ര ഒരു പ്രദേശമായിരുന്നു ഇത്.