വലിപ്പമുള്ളതും എലിയുടേതുപോലുള്ള ചാരനിറമുള്ള ശരീരമുള്ളതുമായ വാവലാണിത് (Greater false vampire, Megaderma lyra). വിളറിയ അടിവശവും വെളുത്ത വയറുമുണ്ട്. ചിറകുകൾ വീതിയുള്ളവയും ചർമ്മം ചാരനിറം കലർന്ന കറുപ്പുമായിരിക്കും. ചാരനിറം കലർന്ന വലിപ്പമുള്ള കറുത്ത ചെവികൾ തമ്മിൽ കുറഞ്ഞത് മൂന്നിൽ രണ്ടുഭാഗമെങ്കിലും ചേർന്നിരിക്കുന്നുണ്ടാകും. മുഖത്ത് രോമങ്ങൾ ഉണ്ടാകില്ല. അർദ്ധവൃത്താകൃതിയിലുള്ള രണ്ടെണ്ണം ഒന്നിച്ചുവച്ചെന്നു തോന്നിക്കുന്ന നീളമുള്ള നാസികയിതൾ ഇവയുടെ പ്രത്യേകതയാണ്

Megaderma lyra
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
M. lyra
Binomial name
Megaderma lyra
E. Geoffroy, 1810
Greater false vampire bat range

പെരുമാറ്റം

തിരുത്തുക

അസ്തമയം കഴിഞ്ഞു ഒരു മണിക്കൂറെങ്കിലും കഴിഞ്ഞാണ് പറന്നുതുടങ്ങുന്നത്. നട്ടെല്ലുള്ള ജീവികളെയും (തവള, എലികൾ, ചെറിയ പക്ഷികൾ ) പ്രാണികളെയും തിന്നുന്ന ഇവ ഇന്ത്യയിലെ വവാവലുകളിൽ തന്നെ വളരെയധികം പ്രത്യേകതയുള്ള ഒരു ജനുസ്സാണ്. പെൺവാവൽ കുഞ്ഞുങ്ങൾ പ്രായപൂർത്തിയാകുന്നതുവരെ അവയെ വഹിക്കുന്നു

വലിപ്പം

തിരുത്തുക

കൈകളുടേതടക്കം തോളിൻറെ നീളം 5.6 -7.1 സെ. മീ. ശരീരത്തിൻറെ മൊത്തം നീളം: 7-9.5 സെ. മീ.

ആവാസം, കാണപ്പെടുന്നത്

തിരുത്തുക

ഹിമാലയവും മരുഭൂമിയും ഒഴിച്ച് ഇന്ത്യയിൽ എല്ലായിടവും ഗുഹകളിലും മനുഷ്യഭവനങ്ങളിലും ഏറ്റവും നന്നായി കാണപ്പെടുന്നത് - കാൻഹേരീ ഗുഹകൾ, മുംബൈ[2]

ഇതും കാണുക

തിരുത്തുക
  1. Csorba, G., et al. 2008. Megaderma lyra. The IUCN Red List of Threatened Species. Version 2014.2. Downloaded on 25 October 2014.
  2. Menon, Vivek (2008). A field guide to Indian mammals. D C Books.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വലിയ_നരിച്ചീർ&oldid=3085572" എന്ന താളിൽനിന്ന് ശേഖരിച്ചത്