വലാജപ്പേട്ട വെങ്കടരമണ ഭാഗവതർ
ത്യാഗരാജസ്വാമികളുടെ ഒരു നേർശിഷ്യനായിരുന്നു വലാജപ്പേട്ട വെങ്കടരമണ ഭാഗവതർ.[2] കർണാടകസംഗീതത്തിൽ നിരവധി കൃതികളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.[3]സൗരാഷ്ട്രഭാഷയിൽ ആണ് വെങ്കടരമണഭാഗവതർ രചനകൾ നിർവ്വഹിച്ചിട്ടുള്ളത്[4]
Venkataramana Bhagavathar വലാജപ്പേട്ട വെങ്കടരമണ ഭാഗവതർ | |
---|---|
![]() | |
ജനനം | |
മരണം | 15 ഡിസംബർ 1874 | (പ്രായം 93)
മറ്റ് പേരുകൾ | Wallajapet Venkataramana Bhagavathar |
തൊഴിൽ | കർണാടക സംഗീതജ്ഞൻ |
ആദ്യകാലജീവിതംതിരുത്തുക
ഇന്നത്തെ തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ അയ്യമ്പേട്ടയിലെ ഒരു സൗരാഷ്ട്രബ്രാഹ്മണ[3]കുടുംബത്തിലാണ് 1781 -ൽ ഭാഗവതർ ജനിച്ചത്.[5] നൂറ്റിയമ്പതിലധികം കീർത്തനങ്ങൾ രചിച്ച ഭാഗവതർ ഒരു പണ്ഡിതനായിരുന്നു, സംസ്‌കൃതം, തെലുങ്ക്, സൗരാഷ്ട്ര എന്നീഭാഷകൾ നന്നായി അറിയാമായിരുന്നു. ത്യാഗരാജസ്വാമികളുടെ പ്രധാനശിഷ്യന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മകൻ കൃഷ്ണസ്വാമി ഭാഗവതരും ത്യാഗരാജന്റെ ശിഷ്യനായിരുന്നു. ത്യാഗരാജന്റെ പല കീർത്തനങ്ങളും സംരക്ഷിക്കുകയും പിൻതലമുറയിലേക്ക് കൈമാറുകയും ചെയ്തത് അച്ഛനും മകനുമാണ്. വെല്ലൂർ ജില്ലയിലെ വല്ലജപേട്ട് എന്ന ചെറുപട്ടണത്തിൽ സ്ഥിരതാമസമാക്കിയ ശേഷം വലജാപേട്ട് വെങ്കടരമണ ഭാഗവതർ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.
അവലംബംതിരുത്തുക
- ↑ 1.0 1.1 "Web Site for Sri Venkata Raman Bhagavadar". venkataramanabhagavadar.org. ശേഖരിച്ചത് 2020-06-25.
- ↑ Kasturi, Geeta; N.V, Kasturi (2013-02-06). Understanding The Elemental Hindu Works (ഭാഷ: ഇംഗ്ലീഷ്). Lulu.com. ISBN 9781291312966.
- ↑ 3.0 3.1 "The Hindu : Entertainment Chennai / Personality : Illustrious disciple of saint-poet". www.thehindu.com. ശേഖരിച്ചത് 2019-07-06.
- ↑ "12-hour non-stop akhandam stuns Hyderabad's music lovers". The New Indian Express. ശേഖരിച്ചത് 2020-04-05.
- ↑ http://venkataramanabhagavadar.org/LIFE_And_Contribtion_of_SriVRB.pdf