വരേണിക്കൽ
ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ തെക്കേക്കര പഞ്ചായത്തിലെ ഒരു വാർഡാണ് വരേണിക്കൽ മാവേലിക്കരയിൽ നിന്നു 8 കി മി തെക്കുകിഴക്കായ് കുറത്തികാട് -ചുനക്കര റോഡിൽ സ്ഥിതി ചെയ്യുന്നു. കുറത്തികാടുനിന്നും 1.5 കി മി കിഴക്കും ചുനക്കരയിൽ നിന്നും 1 കി മി പടിഞ്ഞാറൂം കായംകുളത്തു നിന്നും 10 കി മി വടക്കുകിഴക്കും ചെങ്ങന്നുരിൽ നിന്നും 18 കി മി തെക്കും ആയി സ്ഥിതി ചെയ്യുന്നു. വിദേശത്തുനിന്നുള്ള പണമടയ്ക്കൽ ഒരു പ്രധാന വരുമാന മാർഗ്ഗമായി മാറുന്നുണ്ടെങ്കിലും കൃഷിയാണ് പ്രധാന തൊഴിൽ. ശ്രീ പരബ്രമോദയ ക്ഷേത്രം ആണ് പ്രധാന ആരാധനാലയം. കൂടാതെ കുന്നംകുഴി ദേവീ ക്ഷേത്രം അയ്യകോവിൽ ശാസ്താക്ഷേത്രം മുതലായവയാണ് മറ്റ് ആരാധനാലയങ്ങൾ. എസ്സ് എൻ ഡി പി മന്ദിരം, ഗവ. യു. പി. സ്കൂൾ, പ്രൈമറി ഹെൽത്ത് സെന്റർ, മുതലായവയാണു മറ്റ് സ്ഥാപനങ്ങൾ. ശ്രീ പരബ്രഹ്മോദയ ക്ഷേത്രത്തിൽ ശ്രീകോവിലിനായി ഒരു കെട്ടിട നിർമ്മാണവുമില്ല, കാരണം ഈ സ്ഥലത്ത് ഒരു നിർമ്മാണവും പാടില്ലായെന്ന് വിലക്കിയിട്ടുണ്ട്. മണ്ഡല സീസണിൽ ആണു ക്ഷേത്രത്തിൽ ഉത്സവം.