വരുമായിൻ നിറം സിവപ്പ് (പരിഭാഷ: ദാരിദ്ര്യത്തിന്റെ നിറം ചുവപ്പ്) കെ ബാലചന്ദർ രചനയും സംവിധാനവും നിർവ്വഹിച്ച് 1980-ൽ പുറത്തിറങ്ങിയ ഒരു തമിഴ് ചലച്ചിത്രമാണ്. കമൽഹാസൻ, ശ്രീദേവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ പ്രതാപ് പോത്തൻ, ആർ.ദിലിപ്, എസ്.വി. ശേഖർ തുടങ്ങിയവർ അഭിനയിച്ചു, സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെയും തൊഴിലില്ലായ്മയുടെയും പശ്ചാലത്തിൽ ഡൽഹിയിൽ ജീവിക്കുന്ന തമിഴ് യുവാക്കളുടെ ജീവിതത്തെക്കുറിച്ചാണ് ഈ ചിത്രം പ്രതിപാദിക്കുന്നത്. ഒരേ സമയം തെലുഗു ഭാഷയിലും ചിത്രീകരിച്ച ഈ ചിത്രം ഒരു വാണിജ്യ വിജയമായിരുന്നു. പിന്നീട് കെ ബാലചന്ദറിന്റെ തന്നെ സംവിധാനത്തിൽ ഈ ചിത്രം ഹിന്ദിയിൽ പുനർനിർമ്മിക്കപ്പെട്ടു.[1]

വരുമായിൻ നിറം സിവപ്പ്
Theatrical release poster in Tamil
സംവിധാനംകെ. ബാലചന്ദർ
നിർമ്മാണംR. Venkataraman
സ്റ്റുഡിയോPremalaya Pictures
ദൈർഘ്യം141 minutes
രാജ്യംIndia
ഭാഷതമിഴ്
തെലുഗു

അഭിനയിച്ചവർ

തിരുത്തുക
  1. "Varumaiyin Niram Sivappu was remade in Hindi". The Times of India. 25 January 2018. Archived from the original on 24 March 2022. Retrieved 24 March 2022.
"https://ml.wikipedia.org/w/index.php?title=വരുമായിൻ_നിറം_സിവപ്പ്&oldid=3950699" എന്ന താളിൽനിന്ന് ശേഖരിച്ചത്