വയങ്കത

ചെടിയുടെ ഇനം
(വയ്യങ്കത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

8 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു മരമാണ് വയങ്കത (ശാസ്ത്രീയനാമം: Flacourtia montana). ചളിര്, ചളിർപ്പഴം, ചരൾമരം, ചരൽപ്പഴം, കാട്ടുലോലിക്ക, മുറിപ്പച്ച, പൈനെല്ലിക്ക എന്നെല്ലാം അറിയപ്പെടുന്ന ഈ മരം കേരളത്തിൽ എല്ലാജില്ലയിലും കാണാറുണ്ട്.[1] പശ്ചിമഘട്ടത്തിലെ തദ്ദേശവൃക്ഷമാണ്.[2]. തടിയിൽ മുള്ളുകളുണ്ട്. ഈ മരത്തിന്റെ ഇലയിൽ മുട്ടയിടുന്ന ശലഭങ്ങളാണ് വയങ്കതൻ, പുലിത്തെയ്യൻ എന്നിവ.[3] തടിയിൽ നിറയെ മുള്ളുകൾ ഉണ്ടാവും. ആൺ-പെൺ പൂക്കൾ വ്യത്യസ്തവൃക്ഷങ്ങളിൽ ഉണ്ടാവുന്നു. നെല്ലിക്കയുടെ വലിപ്പമുള്ള പഴങ്ങൾ ഭക്ഷ്യയോഗ്യമാണ്.[4]

വയങ്കത
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: മാൽപീഗൈൽസ്
Family: Salicaceae
Genus: Flacourtia
Species:
F. montana
Binomial name
Flacourtia montana
J. Grah.
Synonyms

Flacourtia inermis Miq. ex Hook. fil. & Thomsa

ചിത്രശാല

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-09-19. Retrieved 2021-09-19.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-04-06. Retrieved 2012-11-23.
  3. https://www.ifoundbutterflies.org/sp/606/Phalanta-phalantha
  4. http://www.flowersofindia.net/catalog/slides/Mountain%20Sweet%20Thorn.html

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വയങ്കത&oldid=4138586" എന്ന താളിൽനിന്ന് ശേഖരിച്ചത്