മധ്യജർമ്മനിയിലെ തുറിഞ്ചിയ സംസ്ഥാനത്തിലെ ചരിത്രപ്രധാനമായ ഒരു പട്ടണമാണ് വയ്മർ അഥവാ വൈമർ. ജർമ്മൻ ജ്ഞാനോദയത്തിന്റെ പ്രധാന കേന്ദ്രവും ഗോയ്ഥേയുടെയും ഷില്ലറുടെയും പ്രവർത്തനമണ്ഡലവുമായിരുന്നു ഈ ചെറുനഗരം. പത്തൊൻപതാം നൂറ്റാണ്ടിൽ വയ്മാർ ചിത്രകല, കവിത, സംഗീതം, നിർമ്മാണകല എന്നിവയുടെ ഒരു അന്തർദേശീയ കേന്ദ്രമായി വളർന്നു. ജർമ്മനിയുടെ ആദ്യത്തെ ജനാധിത്യപരമായ ഭരണഘടന ഒപ്പിട്ടത് വയ്മാറിലാണ്. ഇന്ന് നഗരത്തിന്റെ പല ഭാഗങ്ങളും യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

വയ്മർ

Weimar

Vimaria (ലാറ്റിൻ)
വെയ്മർ നഗരം
വെയ്മർ നഗരം
Official seal of വയ്മർ
Seal
രാജ്യം ജർമ്മനി
പ്രവിശ്യതുറിഞ്ചിയ
ജനവാസം899 - ഇന്നുവരെ
നഗരം1240 - ഇന്നുവരെ
തലസ്ഥാനം1552 - 1918
സുവർണ്ണകാലം1758 - 1832
പ്രവിശ്യയുടെ തലസ്ഥാനം1918 - 1948
ഭരണസമ്പ്രദായം
 • മേയർസ്റ്റെഫാൻ വൊൾഫ് (സോഷ്യൽ ഡെമോക്രാറ്റിക്ക് പാർട്ടി)
വിസ്തീർണ്ണം
 • ആകെ84.420 ച.കി.മീ.(32.595 ച മൈ)
ഉയരം
208 മീ(682 അടി)
ജനസംഖ്യ
 (2007)[1]
 • ആകെ64,720
പിൻകോഡുകൾ
99401 - 99441
ഏരിയ കോഡ്03643, 036453
വെബ്സൈറ്റ്www.weimar.de

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. Thüringer Landesamt für Statistik. "Population data". Retrieved 2007-08-10.
"https://ml.wikipedia.org/w/index.php?title=വയ്മർ&oldid=3295918" എന്ന താളിൽനിന്ന് ശേഖരിച്ചത്