വധശിക്ഷ ബെൽജിയത്തിൽ
ബെൽജിയത്തിൽ വധശിക്ഷ 1996 ആഗസ്റ്റ് 1 ന് പൂർണമായി (സമാധാനകാലത്തും യുദ്ധകാലത്തും) നിർത്തലാക്കപ്പെട്ടു.
ചരിത്രം
തിരുത്തുകസമാധാനകാലത്തു നടന്ന കുറ്റത്തിന് അവസാനമായി വധശിക്ഷ നടപ്പാക്കിയത് 1863 ജൂലൈ മാസത്തിലാണ്. വൈപ്രെസ് എന്ന കൃഷിക്കാരനെ കൊലപാതകക്കുറ്റത്തിന് വധിക്കുകയായിരുന്നു.
സാധാരണ കുറ്റത്തിന് അവസാനം വധശിക്ഷ നടപ്പാക്കിയത് 1918 മാർച്ച് 26-നായിരുന്നു (ഒന്നാം ലോക മഹായുദ്ധ സമയത്ത്). എമിൽ ഫെർഫൈൽ എന്ന സൈനിക ഓഫീസറെ തന്റെ ഗർഭിണിയായ കൂട്ടുകാരിയെ കൊന്ന കുറ്റത്തിന് ഗില്ലറ്റിൻ ഉപയോഗിച്ച് ശ്കിരച്ഛേദം ചെയ്ത് കൊല്ലുകയായിരുന്നു. 1863-നു ശേഷം നടന്ന ആദ്യ വധശിക്ഷയായിരുന്നു ഇത്. ഇതിനു വേണ്ടി ഫ്രാൻസിൽ നിന്ന് ഗില്ലറ്റിൻ വരുത്തേണ്ടി വന്നു.
1944 നവംബറിനും 1950 ആഗസ്റ്റിനുമിടയിൽ 242 ആൾക്കാരെ ഫയറിംഗ് സ്ക്വാഡുപയോഗിച്ച് രണ്ടാം ലോക മഹായുദ്ധ സമയത്തെ കുറ്റങ്ങൾക്ക് ശിക്ഷയായി വധിക്കുകയുണ്ടായി. ഇതിൽ 241 ആൾക്കാർ ജർമനിയുമായി സഹകരിച്ചു എന്ന കുറ്റം ചുമത്തപ്പെട്ടവരായിരുന്നു. 2940 ആൾക്കാർക്ക് വധശിക്ഷ നൽകാൻ വിധി വന്നു വെങ്കിലും 242 എണ്ണമേ നടപ്പാക്കപ്പെട്ടുള്ളൂ.
ബെൽജിയത്തിൽ അവസാനം വധിക്കപ്പെട്ടയാൾ ജർമൻ യുദ്ധക്കുറ്റവാളിയായിരുന്ന ഫിലിപ്പ് ഷ്മിഡ്റ്റ് ആയിരുന്നു. ഇയാൾ ഫോർട്ട് ബ്രീണ്ടോങ്ക് എന്ന കോൺസൺട്രേഷൻ കാമ്പിന്റെ മേധാവിയായിരുന്നു. ബെൽജിയത്തിലെ പീനൽ കോഡ് പ്രകാരം വധശിക്ഷ ശിരച്ഛേദത്തിലൂടെയാണ് നടപ്പാക്കേണ്ടതെങ്കിലും സൈനികക്കോടതിയിൽ വിചാരണ ചെയ്തതിനാൽ ഇവരെ ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വധിക്കുകയായിരുന്നു. .
വധശിക്ഷ നിർത്തലാക്കപ്പെട്ടിരിക്കുന്നു.
– ബെൽജിയൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14bis.
അന്താരാഷ്ട്ര ഉടമ്പടികൾ
തിരുത്തുക1999 ജനുവരി ഒന്നിന് യൂറോപ്യൻ മനുഷ്യാവകാശ ഉടമ്പടിയുടെ (European Convention of Human Rights) ആറാം ഉടമ്പടി ബെൽജിയത്തിൽ നിലവിൽ വന്നു. ഇത് ഒരു കുറ്റങ്ങൾക്കും വധശിക്ഷ നൽകാൻ പാടില്ല എന്ന് നിഷ്കർഷിക്കുന്നു. പൊതുവും രാഷ്ട്രീയവുമായ അവകാശങ്ങളുടെ അന്താരാഷ്ട്ര ഉടമ്പടിയുടെ നിർബന്ധമല്ലാത്ത രണ്ടാം ഓപ്ഷണൽ പ്രോട്ടോക്കോളിലും ബെൽജിയം അംഗമാണ്. 2005 ഫെബ്രുവരി 2-ന് ബെൽജിയത്തിന്റെ ഭരണഘടനയിൽ വധശിക്ഷാ നിരോധനം ഉൾപ്പെടുത്തപ്പെട്ടു.