വടുതല (ആലപ്പുഴ ജില്ല)
ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം
(വടുതല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആലപ്പുഴ ജില്ലയിലെ വടക്കെയറ്റത്ത് സ്ഥിതിചെയ്യുന്ന ഗ്രാമമാണ് വടുതല. അരൂക്കുറ്റി പഞ്ചായത്തിൽ ഉൾപ്പെട്ട ഈ പ്രദേശം പഴയകാല കൊച്ചിരാജ്യത്തിന്റെ അതിർത്തിയായിരുന്നു. ആലപ്പുഴ നഗരത്തിൽ നിന്നും ഏകദേശം 25 കിലോമീറ്റർ അകലെയുള്ള ഈ സ്ഥലത്തിന്റെ കിഴക്ക് ഭാഗത്തായി വേമ്പനാട്ട് കായലും പടിഞ്ഞാറുഭാഗത്ത് കൈതപ്പുഴക്കായലും സ്ഥിതി ചെയ്യുന്നു. വടക്കെ അതിർത്തിയിൽ ഈ രണ്ടു കായലുകളും സംഗമിക്കുന്നു. തെക്ക് ഭാഗത്ത് പാണാവള്ളി പഞ്ചായത്തും സ്ഥിതിചെയ്യുന്നു.
വടുതല തോട്ടട ബീച്ച് | |
---|---|
ഗ്രാമം | |
Country | India |
State | Kerala |
District | ആലപ്പുഴ |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
അടുത്ത നഗരം | ആലപ്പുഴ |