വടാ പാവ്
മഹാരാഷ്ട്രയിലെ ഒരു വെജിറ്റേറിയൻ ലഘുഭക്ഷണ വിഭവമാണ് വടാ പാവ്. ബ്രെഡ് ബണ്ണിനുള്ളിൽ (പാവ്) നടുക്ക് വറുത്ത ഉരുളക്കിഴങ്ങ് അരിഞ്ഞത് വെച്ചാണ് ഇത് തയ്യാർ ചെയ്യുന്നത്. ഉരുളക്കിഴങ്ങ് ചതച്ച് മല്ലിയിലയും പച്ചമുളകും ചേർത്ത് കുഴച്ച് മാവിൽ മുക്കി പൊരിച്ചെടുക്കുന്നതാണ് വട. വടക്കൊപ്പം പാവിനിടയിൽ പുതിനയും മല്ലിയിലയും ചേർത്തുണ്ടാക്കിയ എരിവുള്ള പച്ച ചട്നി ഒഴിക്കും. ഒപ്പം എണ്ണയിൽ മൂപ്പിച്ച വെളുത്തുള്ളിയും. സാധാരണയായി ഒന്നോ അതിലധികമോ ചട്ണികളും പച്ചമുളകും ചേർത്താണ് ഇത് കഴിക്കുന്നത്. മുംബൈയിൽ വിലകുറഞ്ഞ തെരുവ് ഭക്ഷണമായിട്ടാണ് ഇത് ഉത്ഭവിച്ചതെങ്കിലും ഇപ്പോൾ ഇത് ഇന്ത്യയിലുടനീളമുള്ള ഭക്ഷണ സ്റ്റാളുകളിലും റെസ്റ്റോറന്റുകളിലും നൽകുന്നു. 'ബോംബെ ബർഗർ' എന്നും ഇതിനെ വിളിക്കുന്നു. [1]
Alternative names | വട പാവോ, വട പാവ്, വട പാവോ, പാവോ വട, പാവ് വട, പാവോ വട, പാവ് വട, ബറ്റാറ്റ വട പാവ് |
---|---|
Type | ലഘുഭക്ഷണം |
Place of origin | ഇന്ത്യ |
Created by | അശോക് വൈദ്യയും സുധാകർ മാത്രെയും |
Invented | 1966 |
Main ingredients | ഉരുളക്കിഴങ്ങും മസാലകളും കൊണ്ട് ഉണ്ടാക്കിയ വറുത്ത ഫ്രിറ്റർ, ബ്രെഡ് ബൺ |
2017-ലെ ഏറ്റവും രുചികരമായ ഭക്ഷണമായി ലോകപ്രശസ്ത ബ്രിട്ടീഷ് ഷെഫും പാചക കോളമിസ്റ്റുമായ നിഗല്ല ലോസൺ തിരഞ്ഞെടുത്തത് മുംബൈ നിവാസികളുടെ ഇഷ്ടഭക്ഷണമായ വടാ പാവിനെയാണ്.[2]
തുടക്കം
തിരുത്തുകപതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലോ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യത്തിലോ മുംബൈയിലെ തുണിമിൽ ജോലിക്കാർക്കുള്ള ഭക്ഷണമായാണ് പാവിന്റെ അരങ്ങേറ്റം എന്നു പറയപ്പെടുന്നു. ജോലിക്കാർക്ക് കുറഞ്ഞ സമയം കൊണ്ടു കഴിക്കാവുന്നതും അമിതമായി വയർ നിറയാത്തതുമായ ഒരു വിഭവമാണ് അവർക്ക് അനുയോജ്യമായിരുന്നത്. ബൺ എന്ന അർഥം വരുന്ന pão എന്ന പോർട്ടുഗീസ് ഭാഷയിൽ നിന്നാണ് പാവ് ഉത്ഭവിച്ചത്.[3]
പാചകരീതി
തിരുത്തുകഉരുളക്കിഴങ്ങ് വേവിച്ച് തൊലി കളഞ്ഞ് ഉടച്ചെടുക്കുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചതച്ചെടുക്കുക. ഒരു പാനിൽ ലേശം എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിലേക്ക് നേരത്തെ ചതച്ച് വെച്ച ഇഞ്ചി പച്ചമുളക് വെളുത്തുള്ളി കായം ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക. പിന്നീട് ഉടച്ച് വെച്ച ഉരുളക്കിഴങ്ങ് കറിവേപ്പില, മല്ലിയില എന്നിവ ചേർത്ത് വാങ്ങി വെച്ച് ചൂടാറിയത്തിനു ശേഷം ഉരുളകളാക്കി വെയ്ക്കുക. മറ്റൊരു പാത്രത്തിൽ കടലമാവ് ഉപ്പ് മുളകുപൊടി എന്നിവ ആവശ്യത്തിനു വെള്ളം ചേർത്ത് കുഴച്ചെടുക്കുക.(അരിമാവ് പാകത്തിൽ) അടുപ്പിൽ വറുക്കാൻ ആവശ്യമായ എണ്ണ ചൂടാക്കാൻ വെക്കുക. നേരത്തെ ഉരുട്ടി വെച്ച ഉരുളകൾ കടലമാവിൽ മുക്കി എണ്ണയിൽ വറുത്തെടുക്കുക . പാചകക്കുറിപ്പിൽ നിരവധി വ്യത്യാസങ്ങളുണ്ട്. ചട്ണി നിലക്കടല, പുളി, അല്ലെങ്കിൽ പുതിന, മല്ലി എന്നിവ ഉപയോഗിച്ച് നിർമ്മിക്കാം. [4]
അവലംബം
തിരുത്തുക- ↑ https://m.golivadapav.com/
- ↑ https://indianexpress.com/article/trending/trending-in-india/culinary-queen-nigella-lawson-expresses-her-love-for-vada-pav-best-thing-i-have-eaten-in-2017/
- ↑ http://www.bbc.com/travel/story/20180401-vada-pav-the-indian-burger-mcdonalds-cant-master
- ↑ https://www.vegrecipesofindia.com/vada-pav-how-to-make-wada-pav/