നിഗെല്ല ലൂസി ലോസൻ (ജനനം ജനുവരി 6, 1960)[3] ഇംഗ്ലീഷ് പാചകപുസ്തക രചയിതാവും പാചക പ്രദർശന അവതാരികയും ആണ്. മുൻ സർക്കാർ ഖജനാവ് ചാൻസലറായ നിഗൽ ലോസന്റെയും ജജെ. ലിയോൺസ് ആൻഡ് കമ്പനിയുടെ ഫുഡ് ആൻഡ് കാറ്ററി ബിസിനസ്സിന്റെ ഉടമയുടെ കുടുംബത്തിൽപ്പെട്ട വനേസ്സ ലോസന്റെയും മകളാണ് ലോസൻ.


നിഗെല്ല ലോസൺ
2016 സെപ്റ്റംബറിൽ ലോസൺ
ജനനം
നിഗെല്ല ലൂസി ലോസൺ

(1960-01-06) 6 ജനുവരി 1960  (64 വയസ്സ്)
വാണ്ട്സ്‌വർത്ത്, ലണ്ടൻ, ഇംഗ്ലണ്ട്
കലാലയംലേഡി മാർഗരറ്റ് ഹാൾ, ഓക്സ്ഫോർഡ്
തൊഴിൽഫുഡ് റൈറ്റർ, പത്രപ്രവർത്തകനും ബ്രോഡ്കാസ്റ്ററും
സജീവ കാലം1983–present
തൊഴിലുടമBBC (current)
ചാനൽ 4, ITV (former)
ഗുഡ് ഫുഡ് ചാനൽ
Food Network (UK version; frequent repeats of Channel 4 and BBC shows)
അറിയപ്പെടുന്നത്ടിവി അവതരണം, കുക്കറി, എഴുത്ത്
ശൈലിഡെസേർട്ട്, പേസ്ട്രി, മിഡിൽ ഈസ്റ്റേൺ, ഇംഗ്ലീഷ്, മെഡിറ്ററേനിയൻ
ഉയരം5 അടി (1.5240000 മീ)*
ജീവിതപങ്കാളി(കൾ)
കുട്ടികൾ2
മാതാപിതാക്ക(ൾ)
ബന്ധുക്കൾഡൊമിനിക് ലോസൺ, റോസ മോങ്ക്ടൺ (brother and sister-in-law)
വെബ്സൈറ്റ്nigella.com

ലണ്ടനിലെ ഗോദോൾഫിൻ ആൻഡ് ലത്തീമർ സ്കൂളിൽ ചേർന്ന് പഠിച്ചതിനെ തുടർന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ലേഡി മാർഗരറ്റ് ഹാളിൽ നിന്നും ബിരുദം നേടിയ ശേഷം റസ്റ്റോറന്റു രംഗത്തെ വിമർശകയായും പുസ്തകം നിരൂപകയായും പ്രവർത്തിക്കുകയും പിന്നീട് 1986-ൽ ദ സൺഡേ ടൈംസ് ഡെപ്യൂട്ടി സാഹിത്യ എഡിറ്ററായും ഫ്രീലാൻസ് പത്രപ്രവർത്തകയായും നിരവധി പത്രങ്ങളിലും മാസികളിലും എഴുതി തുടങ്ങുകയും ചെയ്തു. 1998-ൽ ആദ്യ പാചകപുസ്തകം ഹൗ ടു ഈറ്റ്, 300,000 കോപ്പികൾ പ്രസിദ്ധീകരിക്കുകയും വിറ്റഴിക്കുകയും ചെയ്തു. 2000-ൽ ആ വർഷത്തെ ബ്രിട്ടീഷ് ബുക്ക് അവാർഡ് നേടിയ രണ്ടാമത്തെ പുസ്തകം ഹൗ ടു ബി എ ഡൊമസ്റ്റിക് ഗോഡെസ്സ് പ്രസിദ്ധീകരിച്ചു.

1999-ൽ മറ്റൊരു മികച്ച വിൽപ്പനയുള്ള പാചകപുസ്തകത്തോടൊപ്പം സ്വന്തം പാചക പരമ്പരയായ നിഗെല്ല ബൈറ്റ്സ് ചാനൽ 4-ൽ ആതിഥേയ ആയി അവതരിപ്പിച്ചു. നിഗെല്ല ബൈറ്റ്സ് ലോസൻ ഗിൽഡ് ഓഫ് ഫുഡ് റൈറ്റേഴ്സ് അവാർഡ് നേടുകയും 2005-ൽ ഐടിവി പകൽസമയത്തെ ചാറ്റ് ഷോയിൽ നിഗല്ല, വിമർശകരുടെ പ്രതികൂലമായ പ്രതികരണത്തെ നേരിടുകയും തുടർന്ന് റേറ്റിംഗ് താഴുകയും ഷോ റദ്ദാക്കുകയും ചെയ്തു. 2006-ൽ അമേരിക്കയിലെ ഫുഡ് നെറ്റ്വർക്കിൻറെ നിഗല്ല ഫീസ്റ്റ് ഷോയിൽ അവർ പങ്കെടുത്തു. പിന്നാലെ മൂന്നു ഭാഗങ്ങളുള്ള ബിബിസി റ്റു പരമ്പരകളിലും യുകെയിൽ നിഗല്ലാസ് ക്രിസ്മസ് കിച്ചൻ എന്നിവയിൽ പങ്കെടുക്കുകയും ഇത് 2007-ൽ ബിബിസി റ്റുവിൽ നിഗല്ല എക്സ്പ്രസ് കമ്മീഷൻ ചെയ്യുന്നതിലേക്ക് നയിച്ചു. സ്വന്തമായി കുക്ക്വെയർ മേഖലയിൽ, ലിവിംഗ് കിച്ചൻ, ലോകമെമ്പാടും 7 മില്ല്യൻ പൗണ്ടിന്റെ മൂല്യമുള്ള 3 മില്യൺ പാചകക്കുറിപ്പുകൾ വിറ്റു.

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

തിരുത്തുക

ഭാവി കൺസർവേറ്റീവ് എം.പി.യും ബ്രിട്ടനിലെ മാർഗരറ്റ് താച്ചർ സർക്കാറിന്റെ ധനകാര്യമന്ത്രിയും ആയ നിഗെൽ ലാസണിൻറെയും[4] ജെ. ലിയോൺസ്, ആൻഡ് കമ്പനി ഫോർച്യൂൻറെ[5] അനന്തരാവകാശിയും ഒരു സെലബ്രിറ്റി ബ്യൂട്ടിയും[6] ആയ അദ്ദേഹത്തിന്റെ ആദ്യ ഭാര്യ വനേസ്സാ സാൽമൻറെയും (1936–1985)[7]മകളായി ലണ്ടനിലെ വാൻഡ്സ്വർത്ത് [8]എന്ന സ്ഥലത്താണ് നിഗെല്ല ലോസൺ ജനിച്ചത്. അവരുടെ മാതാപിതാക്കൾ യഹൂദ കുടുംബങ്ങളിൽനിന്നുള്ളവരായിരുന്നു[9][10][11] അവർക്ക് ആദ്യം പേര് നിർദ്ദേശിച്ചത് മുത്തശ്ശിയായിരുന്നു. [12] കെൻസിങ്ടണിലും ചെൽസിയിലും അവരുടെ കുടുംബത്തിന് വീടുകൾ ഉണ്ടായിരുന്നു.[13][14]

നിഗെലയും വനേസ്സാ ലോസനും 1980-ൽ നിഗല്ലക്ക് 20 വയസ്സുള്ളപ്പോൾ വേർപിരിഞ്ഞു. തുടർന്ന് അവർ ഇരുവരും പുനർവിവാഹം ചെയ്തു. പിതാവ് ആ വർഷത്തെ ഹൗസ് ഓഫ് കോമൺ ഗവേഷക തെരേസ മക്ലിയറെയും (2008 വരെ വിവാഹിതനായിരുന്നു), അമ്മ 1980 കളുടെ തുടക്കത്തിൽ തത്ത്വചിന്തകൻ എ. ജെ. അയ്യരെയും (അമ്മയുടെ മരണം വരെ അവർ വിവാഹിതരായിരുന്നു) പുനർ വിവാഹം ചെയ്തിരുന്നു [5].ആ കാലയളവിൽ പിതാവ് ഒരു പ്രമുഖ രാഷ്ട്രീയക്കാരൻ ആയിരുന്നു. ലോസന്റെ അമ്മ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്ററിൽ കരൾ അർബുദം ബാധിച്ച് 48 ആം വയസ്സിൽ മരിച്ചു.[5][15]ദ സണ്ടേ ടെലഗ്രാഫിൻറെ മുൻ എഡിറ്റർ ഡൊമിനിക് സഹോദരനും ഹൊറേഷ്യ, തോമസിന എന്നിവർ സഹോദരിയും ആയിരുന്നു. 1993-ൽ സഹോദരി തോമസിന അവരുടെ മുപ്പതുകളുടെ ആദ്യത്തിൽ സ്തനാർബുദം മൂലം മരിച്ചിരുന്നു.[16][17][18]കുട്ടിക്കാലത്ത് അവളുടെ അസന്തുഷ്ടിക്ക് ഒരു കാരണം, അമ്മയുമായുള്ള പ്രശ്‌നകരമായ ബന്ധമായിരുന്നു.[13]

വംശപരമ്പര

തിരുത്തുക

ബിബിസി ഫാമിലി-ഹിസ്റ്ററി ഡോക്യുമെന്ററി സീരീസിന്റെ മൂന്നാമത്തെ സീരീസായ ഹു ഡു യു തിങ്ക് യു ആർ? ൽ പങ്കെടുത്ത് ലോസൺ തന്റെ കുടുംബത്തിന്റെ ചില വംശപരമ്പരകൾ കണ്ടെത്താൻ ശ്രമിച്ചു. കിഴക്കൻ യൂറോപ്പിൽ നിന്നും ജർമ്മനിയിൽ നിന്നും ഉത്ഭവിച്ച അഷ്‌കെനാസി ജൂതന്മാരിലേക്ക് അവൾ തന്റെ പൂർവ്വികരെ കണ്ടെത്തി, വിശ്വസിച്ചതുപോലെ സെഫാർഡി വംശജർ ഇല്ലാത്തതിൽ ലോസൺ ആശ്ചര്യപ്പെട്ടു.[19]മോഷണക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് ജയിൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനായി 1830-ൽ തന്റെ മുത്തച്ഛൻ മുത്തച്ഛനായ കോൻ‌റാഡ് സാംസ് (പിന്നീട് കോൾമാൻ ജോസഫ്) ആംസ്റ്റർഡാമിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് പലായനം ചെയ്തതായും അവർ വെളിപ്പെടുത്തി.[19][20]അദ്ദേഹത്തിന്റെ മകൾ ഹന്ന സാൽമൺ & ഗ്ലൂക്ക്സ്റ്റൈന്റെ ബാർനെറ്റ് സാൽമണുമായി ബിസിനസ്സിൽ ഏർപ്പെട്ടിരുന്ന സാമുവൽ ഗ്ലൂക്ക്സ്റ്റൈനെ വിവാഹം കഴിച്ചു. ഇസിഡോർ ഗ്ലൂക്ക്സ്റ്റെയ്ൻ, മോണ്ടേഗ് ഗ്ലൂക്ക്സ്റ്റെയ്ൻ എന്നിവരുൾപ്പെടെ നിരവധി കുട്ടികളുണ്ടായിരുന്നു. സാൽമണിനൊപ്പം 1887-ൽ അവർ ജെ. ലിയോൺസ് ആന്റ് കമ്പനി സ്ഥാപിച്ചു. [19][21] മോണ്ടേഗ് ഗ്ലൂക്ക്സ്റ്റെയ്ൻ ഹെലീനയെ വിവാഹം കഴിച്ചു. ഹെലീനയുടെയും ബാർനെറ്റ് സാൽമണിന്റെയും മക്കളിൽ ഒരാളാണ് നിഗെല്ല ലോസന്റെ മുത്തച്ഛനായ ആൽഫ്രഡ് സാൽമൺ (1868-1928).

  1. "Nigella Lawson". Woman's Hour. 18 January 2014-ന് ശേഖരിച്ചത്.
  2. "How rich is Nigella?". Yahoo Finance UK. 10 January 2014. Archived from the original on 2 April 2015. Retrieved 18 May 2015.
  3. Pesce, Nicole Lyn. Celebrity milestones this week Archived 2011-01-03 at the Wayback Machine.. Daily News, 5 January 2008; retrieved 25 July 2008.
  4. Farndale, Nigel. "A woman of extremes"[പ്രവർത്തിക്കാത്ത കണ്ണി]. The Daily Telegraph, 14 May 2001; retrieved 29 September 2007.
  5. 5.0 5.1 5.2 Bilmes, Alex. Say what you like about Nigella Lawson Archived 7 March 2005 at the Wayback Machine.. Q, 2001; retrieved 29 September 2007.
  6. Nigella Lawson: A sweet and sour life BBC News Friday, 18 May 2001
  7. Peterson, Thane. Chewing the Fat with Nigella Lawson. Bloomberg BusinessWeek, 19 October 2002; retrieved 29 September 2007
  8. "findmypast.co.uk". Search.findmypast.co.uk. Retrieved 19 August 2014.
  9. "Spice of life Nigella Lawson endured the very public death of her husband to cancer. Now she has a new partner, has she found the recipe for happiness?"; 7 September 2002, The Herald Scotland
  10. Beard, Matthew (27 September 2006). "Unsavoury truth about Nigella's family is revealed". The Independent. London.
  11. "Nigel Lawson, Energy". 15 September 1981, The Glasgow Herald
  12. Hattenstone, Sam. Reality bites. The Guardian, 2 September 2002. Retrieved 7 February 2008.
  13. 13.0 13.1 O'Brien, Catherine. A modest goddess Archived 2011-09-06 at the Wayback Machine.. The Times, 13 October 2000; retrieved 16 July 2008.
  14. A.J. Ayer: A Life, by Ben Rogers, (Vintage, 2000), p. 42
  15. Lane, Harriet. "An angel at our table". The Guardian, 17 December 2000; retrieved 29 September 2007.
  16. Jones, Chris. Nigella Lawson: A sweet and sour life. BBC News, 18 May 2001; retrieved 29 September 2007.
  17. Turner, Janice. The N Factor Archived 2011-09-16 at the Wayback Machine.. The Times, 1 September 2007; retrieved 1 October 2007.
  18. Rich, creamy and chocolatey[പ്രവർത്തിക്കാത്ത കണ്ണി]. The Daily Telegraph, 25 September 2005; retrieved 1 February 2008.
  19. 19.0 19.1 19.2 Nigella Lawson Archived 16 December 2007 at the Wayback Machine.. BBC Who Do You Think You Are?, 26 September 2006. Retrieved 5 October 2008.
  20. Williams, Andrew. 60 Seconds: Nigella Lawson Archived 2013-01-14 at Archive.is. Metro, 5 December 2006. Retrieved 30 September 2007.
  21. Origin of the Company Archived 19 December 2008 at the Wayback Machine.. J. Lyons and Co.. Retrieved 5 October 2008.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നിഗെല്ല_ലോസൺ&oldid=4133993" എന്ന താളിൽനിന്ന് ശേഖരിച്ചത്