വടക്കൻ കോയിക്കൽ ദേവി ക്ഷേത്രം

ഓണാട്ടുകരയിലെ ഒരു പുരാതന ക്ഷേത്രമാണ് വടക്കൻ കോയിക്കൽ ദേവി ക്ഷേത്രം. കാർത്തികപ്പള്ളി താലൂക്കിൽ കണ്ടല്ലൂർ വില്ലേജിൽ കായംകുളം കായലിനു സമീപമായിട്ടാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രം ഉൾപ്പെടുന്ന കാർത്തികപ്പള്ളി താലൂക്ക്, മാവേലിക്കര താലൂക്ക്, കരുനാഗപ്പള്ളി എന്നിവ ഉൾപ്പെടുന്ന പ്രദേശം പൊതുവെ ഓണാട്ടുകര എന്ന പേരിൽ അറിയപ്പെടുന്നു.അതുകൊണ്ട് വടക്കൻ കോയിക്കൽ ദേവി ക്ഷേത്രം ഓണാട്ടുകരയിലെ പ്രമുഖ ക്ഷേത്രം എന്നു പറയപ്പെടുന്നത്. കായംകുളത്തിന് പടിഞ്ഞാറായി ഏകദേശം എട്ടു കി.മീ. മാറിയും ഹരിപ്പാടിന് തെക്കായും ക്ഷേത്രം സ്ഥിതി ചെയ്യുന്നു. പാർവ്വതി ദേവിയാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഈ ക്ഷേത്രത്തിലെ സവിശേഷത പ്രധാന പ്രതിഷ്ഠ ആയ പാർവ്വതി ദേവി താഴത്തെ നിലയിലും ശിവ ഭഗവാനെ മുകളിലത്തെ നിലയിലും പ്രതിഷ്ഠിച്ചിരിക്കുന്നു എന്നതാണ്.

ഐതിഹ്യം തിരുത്തുക

ക്ഷേത്രത്തിന്റെ ചരിത്രം തിരുവിതാംകൂറിന്റെയും കായംകുളം രാജ്യത്തിന്റെയും ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ ക്ഷേത്രവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഉണ്ട്.

ഉത്സവങ്ങൾ തിരുത്തുക

കുംഭ ഭരണി ആണ് ക്ഷേത്രത്തിൽ പ്രധാന ഉത്സവം.